Asianet News MalayalamAsianet News Malayalam

ശ്രുതി ഹാസനും കാമുകൻ ശാന്തനു ഹസാരികയും വേർപിരിഞ്ഞു

 ശ്രുതി ഹാസനും ശാന്തനു ഹസാരികയും ഇപ്പോൾ ഒരു മാസത്തോളമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. 

Shruti Haasan And Boyfriend Santanu Hazarika Break-Up After 4 Years vvk
Author
First Published Apr 29, 2024, 10:18 AM IST | Last Updated Apr 29, 2024, 10:18 AM IST

മുംബൈ: നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകൻ ശാന്തനു ഹസാരികയും വേർപിരിഞ്ഞതായി റിപ്പോർട്ട്. ഇരുവരും വേർപിരിയല്‍ സത്യമാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

"കഴിഞ്ഞ മാസമാണ് അവർ പിരിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധം അവസാനിപ്പിച്ചത്. അവർ സൗഹാർദ്ദപരമായി തന്നെയാണ് വേർപിരിഞ്ഞത്" ഇരുവരുമായി അടുത്ത വൃത്തം എച്ച്ടിയോട് പറഞ്ഞു. ശ്രുതി ഹാസനും സന്തനു ഹസാരികയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതിന് പിന്നാലെയാണ് ഇരുവരുടെയും  വേര്‍പിരിയല്‍ അഭ്യൂഹങ്ങൾ പരന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് ഒരു പ്രസ്താവനയ്ക്കായി ശ്രുതി ഹാസനുമായി ബന്ധപ്പെട്ടപ്പോൾ, നടി തൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിക്കുകയും സ്വകാര്യത ആവശ്യപ്പെടുകയും ചെയ്തു. അതേ സയമം ഇടി ടൈംസിനോടുള്ള ഒരു സംഭാഷണത്തിൽ ശാന്തനു ഈ കാര്യത്തില്‍ പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി. 

നിരവധി റിപ്പോർട്ടുകൾ പ്രകാരം, ശ്രുതി ഹാസനും ശാന്തനു ഹസാരികയും ഇപ്പോൾ ഒരു മാസത്തോളമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. അടുത്തിടെ ശ്രുതി ഹാസൻ തൻ്റെ കാമുകനോടൊപ്പമുള്ള എല്ലാ ഫോട്ടോകളും തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിരുന്നു. അടുത്തിടെ ശ്രുതി ഇട്ട ഒരു പോസ്റ്റില്‍ "ഇതൊരു യാത്രയാണ്, എന്നെയും മറ്റുള്ളവരെയും കുറിച്ച് വളരെയധികം പഠിച്ചു. നമ്മൾ ആരാണെന്നോ നമ്മൾ എന്തായിരിക്കണം എന്നതിനോ ഒരിക്കലും ക്ഷമ ചോദിക്കരുത്." എന്നാണ് എഴുതിയിരുന്നത്. ഇത് ഇരുവരുടെയും വേര്‍പിരിയലാണ് സൂചിപ്പിക്കുന്നത് എന്ന് വാര്‍ത്തയുണ്ടായിരുന്നു. 

നാല് വര്‍ഷത്തോളം ഡേറ്റ് ചെയ്തവാരാണ് ശ്രുതിയും ശാന്തനുവും. അവസാനം പ്രഭാസ് നായകനായ സലാര്‍ സിനിമയിലാണ് ശ്രുതി അഭിനയിച്ചത്. അടുത്തതായി യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിലും ശ്രുതി പ്രധാന വേഷത്തില്‍ എത്തുമെന്നാണ് വിവരം. 

കല്‍ക്കി 2898 എഡിയുടെ പോസ്റ്റര്‍ ഡ്യൂണ്‍ കോപ്പിയടിയോ?: സംവിധായകന്‍ പറയുന്നത് ഇതാണ്.!

ഡബിൾ ബാരൽ തോക്കുമായി സാമന്ത: ജന്മദിനത്തില്‍ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം

Latest Videos
Follow Us:
Download App:
  • android
  • ios