ജിമ്മിൽ ട്രെയിനറുടെ നിർദേശ പ്രകാരമാണ് താരം വർക്കൗട്ട് ചെയ്യുന്നത്

ടുത്ത കാലത്തായി വർക്കൗട്ടിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത ആളായി മാറിയിരിക്കുകയാണ് ​ഗായിക(singer) റിമി ടോമി(rimi tomy). തന്‍റെ ഇപ്പോഴത്തെ ഫിറ്റ്നസിന്‍റെ രഹസ്യം കഠിനമായ വർക്കൗട്ടും(workout) ഡയറ്റുമാണെന്നും റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ ആരാധകരെ പ്രചോദിപ്പിക്കുന്ന വാക്കുകൾക്കൊപ്പം കിടിലൻ വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് റിമി വീണ്ടും. ജിമ്മിൽ ട്രെയിനറുടെ നിർദേശ പ്രകാരമാണ് താരം വർക്കൗട്ട് ചെയ്യുന്നത്. ' വ്യായാമം ശരീരത്തെ മാത്രമല്ല, മറിച്ച് അത് നിങ്ങളുടെ മനസിനെയും മനോഭാവത്തെയും മാനസികാവസ്ഥയെയും മാറ്റുന്നു'- എന്നാണ് റിമി കുറിച്ചിരിക്കുന്നത്. റിമിയുടെ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രസകരമായ കമന്റുകളിലൂടെ റിമിക്ക് ഊർജം നൽകുകയാണ് ആരാധകരും.

View post on Instagram

ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് പാല സ്വദേശിനയായ റിമി ടോമി പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ‘ചിങ്ങമാസം വന്നുചേർന്നാൽ’ ആയിരുന്നു റിമിയുടെ ആദ്യ ഗാനം. പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങളുമായി ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങളുടെ പൂക്കാലമായിരുന്നു റിമിയെ തേടിയെത്തിയത്. ഗായികയെന്ന നിലയിൽ വളർന്ന താരം മികച്ച അവതാരകയായി. നിരവധി ടെലിഷൻ ഷോകളിൽ ആങ്കറായും ഷോയെ നയിച്ചുമൊക്കെ പേളി മലയാളികൾക്ക് പ്രിയങ്കരിയായി. പിന്നാലെ അഭിനയരംഗത്തും ഒരു കൈ നോക്കിയ റിമി, ഇന്ന് വലയ ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.