മഹാരാഷ്ട്ര നവനിർമ്മാൺ സേനാ നേതാവ് രാജ് താക്കറെയുമായുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് ബോളിവുഡ് നടി സോണാലി ബിന്ദ്ര ആദ്യമായി പ്രതികരിച്ചു. 

മുംബൈ: മഹാരാഷ്ട്ര നവനിര്‍‌മ്മാണ സേന നേതാവ് രാജ് താക്കറെയ്ക്ക് തന്നോട് പ്രണയമായിരുന്നു എന്ന ഗോസിപ്പിനോട് ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടി സോണാലി ബിന്ദ്ര. അത്തരം അഭ്യൂഹങ്ങള്‍ നല്ലതല്ലെന്നും അതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും നടി വ്യക്തമാക്കി. വ്യക്തികളുടെ കുടുംബങ്ങളെ ഇത്തരം പ്രചാരണങ്ങള്‍ ബാധിക്കുമെന്ന് സോനാലി പറഞ്ഞു.

എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ, അത്തരം റിപ്പോർട്ടുകളെക്കുറിച്ച് താൻ ഒരിക്കലും വിഷമിച്ചിട്ടില്ലെന്നും "ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ" അത്തരം കിംവദന്തികൾ പലപ്പോഴും അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നും നടി സമ്മതിച്ചു.

തന്‍റെ കുടുംബത്തിലെ പല ബന്ധുക്കളും തമ്മില്‍ ബന്ധമുണ്ട്. ഒപ്പം തന്‍റെ സഹോദരിയുടെ ഭര്‍ത്താവ് രാജിന്‍റെ കസിനൊപ്പം ക്രിക്കറ്റ് കളിക്കാറുണ്ട്. രാജ് താക്കറെയുടെ ഭാര്യ ഷര്‍മ്മിളയുടെ മാതാവും തന്‍റെ അമ്മായിയുടെ അടുത്ത സുഹൃത്താണ്. ഇങ്ങനെ പല ബന്ധങ്ങളിലൂടെ തങ്ങള്‍ തമ്മില്‍ അറിയാവുന്നവര്‍ മാത്രമാണ് എന്നാണ് സോണാലി പറയുന്നത്.

താക്കറെയുടെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഇന്റർനെറ്റ് ഗോസിപ്പുകളെ വിമർശിക്കുന്നതിനിടയിൽ സോണാലി "ഒന്നാമതായി, കുടുംബങ്ങളും ആളുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. രണ്ടാമതായി, ഇന്നുവരെ ഞാൻ ഒരിക്കലും ഇത് പറയാൻ പോലും മെനക്കെട്ടിട്ടില്ലാത്ത ഒരു കാര്യമാണ്" എന്നാണ്.

തന്റെ കുടുംബവും എംഎൻഎസ് മേധാവിയും തമ്മിൽ ഇതിനപ്പുറം ഒരു ബന്ധവുമില്ലെന്നും അവർ എടുത്തുപറഞ്ഞു. "അവർ ആശുപത്രിയിൽ വന്ന് എന്നെ കണ്ടിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ അതാണ് ബന്ധം. ഞാൻ എപ്പോഴും യാത്രയിലായിരുന്നു, അതിനാൽ ഒരു പരിധിക്കപ്പുറം അവരെ എനിക്ക് അറിയില്ല. കാരണം രണ്ട് വർഷത്തിലൊരിക്കൽ മാത്രമാണ് ഞാൻ മഹാരാഷ്ട്രയിൽ വരുന്നത്." സോണാലി പറയുന്നു.

അതേ അഭിമുഖത്തിൽ, സൽമാൻ ഖാൻ തനിക്ക് കാൻസർ കണ്ടുപിടിച്ച സമയത്ത് ഒപ്പം നിന്നുവെന്ന് പറയുന്നു. ചികിത്സയ്ക്കിടെ തന്നോടൊപ്പം നില്‍ക്കാന്‍ സൽമാൻ ന്യൂയോർക്കിലേക്ക് പറന്നുവന്നുവെന്ന് സോണാലി ബിന്ദ്ര പറഞ്ഞു.

'ദി ബ്രോക്കൺ ന്യൂസ് സീസൺ 2' ലാണ് സോണാലി ബിന്ദ്രയെ അവസാനമായി കണ്ടത്. സീ5 ൽ ഈ ഷോ സ്ട്രീമിംഗിനായി ലഭ്യമാണ്.