നടി സൗഭാഗ്യ വെങ്കിടേഷ് മകൾ സുദർശനയുടെ മത്സ്യകന്യക വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചു. പിറന്നാൾ ദിനത്തിൽ എടുത്ത ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  

തിരുവനന്തപുരം: മലയാളികൾക്ക് ഏറെ സുപരിചിതയായ നർത്തകിയും നടിയുമാണ് സൗഭാഗ്യ വെങ്കിടേഷ് . പലപ്പോഴും കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ സൗഭാഗ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടി താര കല്യാണിന്‍റെ മകളായ സൗഭാഗ്യ മികച്ചൊരു നർത്തകിയും അഭിനേത്രിയുമാണ്. ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ ആയിരുന്നു അഭിനയരംഗത്ത് സൗഭാഗ്യ അരങ്ങേറ്റം കുറിച്ചത്.ഡാൻസ് സ്കൂളിന്റെ നടത്തിപ്പും യുട്യൂബ് വ്ളോഗിങ്ങുമൊക്കെയായി തിരക്കിലാണ് സൗഭാഗ്യ ഇപ്പോൾ.

ഇപ്പോഴിതാ സുധാപ്പു എന്ന് വിളിക്കുന്ന മകൾ സുദർശനയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് സൗഭാഗ്യ. മത്സ്യകന്യകയുടെ വേഷത്തിലുള്ള കുഞ്ഞിന്റെ അതിമനോഹരമായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തുന്നത്. പിറന്നാൾ ദിനത്തിൽ നിന്നുള്ള ചിത്രങ്ങളെല്ലാം ആളുകൾ ഏറ്റെടുത്തിരുന്നു. ബർത്ഡേയ് കേക്കും മത്സ്യം തീമിലുള്ളതായിരുന്നു. സുധാപ്പൂവും അതെ വേഷത്തിലായത്തോടെ ചിത്രങ്ങൾ ഓരോന്നും ആവേശത്തോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

ഔട്ട്ഡോർ ഷൂട്ട്‌ വിശേഷങ്ങളും കുടുംബം പങ്കുവെച്ചിട്ടുണ്ട്. സൗഭാഗ്യയുടെ ജീവിതപങ്കാളിയായ അർജുൻ, സീരിയൽ രംഗത്ത് സജീവമാണ്. ചക്കപ്പഴം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് അർജുൻ. സൗഭാഗ്യയുടെ അമ്മയായ താരകല്യാണിന്റെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ പിന്നീട് മരുമകനായി എത്തുകയായിരുന്നു.

ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അര്‍ജുനായിരുന്നു. തിരുവനന്തപുരം ശൈലിയിലുള്ള തന്റെ സംസാരമാണ് സംവിധായകനെ ആകര്‍ഷിച്ചതെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

അഭിനയിക്കാന്‍ അവസരങ്ങള്‍ ഏറെ വന്നെങ്കിലും അങ്ങനെ സ്വീകരിച്ചിരുന്നില്ല സൗഭാഗ്യ. അഭിനയിക്കാന്‍ കഴിയുമോ എന്നുള്ള ആശങ്ക എപ്പോഴും അലട്ടാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. അമ്മയെപ്പോലെ തന്നെ സൗഭാഗ്യയും ഡാന്‍സ് ക്ലാസുമായി സജീവമാണ്. ഡാന്‍സ് ക്ലാസിലെ വിശേഷങ്ങളും വീഡിയോയിലൂടെ കാണിക്കാറുണ്ട്.

'അവസാനം ശരിക്കും എന്താണ് പ്രശ്‌നം എന്ന് കണ്ടെത്തി', ശബ്ദം നഷ്ടപ്പെട്ട പ്രശ്നത്തില്‍ താര കല്യാൺ

'125 കോടി പ്രശ്നം': അജിത്ത് ആരാധകരെ ആശങ്കയിലാക്കി വിഡാമുയര്‍ച്ചിക്ക് പുതിയ 'ഹോളിവുഡ്' പണി !