ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പഴയകാല ചിത്രങ്ങള്‍ പങ്കുവെക്കല്‍ ട്രെന്‍റിംഗ് ആയിരുന്നു. പലവിധ 'ചലഞ്ചുകളി'
ലൂടെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേരുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കള്‍ക്കു മുന്നിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. ഇപ്പോഴിതാ തന്‍റെയും സഹോദരന്‍റെയും കൗതുകം പകരുന്ന ഒരു ബാല്യകാലചിത്രം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍.

 

സുരേഷ് ഗോപിക്കൊപ്പം താനും സഹോദരന്‍ ഷാബിന്‍ ഷാഹിറും ഇരിക്കുന്ന ഒരു പഴയചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് സൗബിന്‍ പങ്കുവച്ചത്. ഇത് ഇന്‍സ്റ്റഗ്രാമിലൂടെ ആദ്യം പോസ്റ്റ് ചെയ്തത് ഷാബിന്‍ ആയിരുന്നു. 1990ല്‍ പുറത്തെത്തിയ സിദ്ദിഖ് ലാല്‍ ചിത്രം 'ഇന്‍ ഹരിഹര്‍ നഗര്‍' ലൊക്കെഷനില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ചിത്രം. ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച സേതുമാധവന്‍ എന്ന കഥാപാത്രത്തിന്‍റെ ഗെറ്റപ്പില്‍ തന്നെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

#memories #inhariharnagar 😍😍

A post shared by SHABIN SHAHIR (@shabinshahir) on Sep 22, 2020 at 5:00am PDT

സുരേഷ് ഗോപിക്കൊപ്പം ക്യാമറയിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന സൗബിനെയും സഹോദരനെയും കാണാം. ഷര്‍ട്ടും നിക്കറുമാണ് സൗബിന്‍റെ വേഷം. നിര്‍മ്മാതാവും സഹ സംവിധായകനുമായിരുന്നു സൗബിന്‍റെ പിതാവ് ബാബു ഷാഹിര്‍ 'ഇന്‍ ഹരിഹര്‍ നഗറി'ലും പ്രവര്‍ത്തിച്ചിരുന്നു.