Asianet News MalayalamAsianet News Malayalam

'വല്ലാതെ ഡൗണാവുമ്പോൾ ആത്മീയത മുറുകെ പിടിക്കുന്ന ആളാണ് ഞാന്‍'; സൗഭാഗ്യ വെങ്കിടേഷ്

15 ദിവസത്തിന് ശേഷം പുത്തന്‍ വീഡിയോയുമായി സൗഭാഗ്യ.

sowbhagya venkitesh share family time video
Author
First Published Aug 15, 2024, 10:17 PM IST | Last Updated Aug 15, 2024, 10:17 PM IST

ര്‍ജുന്‍ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇടയ്ക്ക് അഭിനയത്തില്‍ കൈവെച്ചിരുന്നു സൗഭാഗ്യ. ഡാന്‍സ് സ്‌കൂളും വീട്ടിലെ കാര്യങ്ങളുമൊക്കെയായി ആകെ തിരക്കാണ് താരം ഇപ്പോൾ. ഒപ്പം യുട്യൂബ് ചാനലുമുണ്ട്.

ഇടയ്‌ക്കൊരു ആശുപത്രി കേസും വന്നപ്പോള്‍ ആകെ തളര്‍ന്നുപോയെന്ന് സൗഭാഗ്യ പറയുന്നു. വീഡിയോ എടുത്ത് വെച്ചിരുന്നുവെങ്കിലും എഡിറ്റ് ചെയ്യാന്‍ സമയം കിട്ടിയിരുന്നില്ല. മോളുടെ അവസ്ഥ എങ്ങനെയുണ്ടന്ന് ചോദിച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും മെസ്സേജുകള്‍ വരുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അവള്‍ റിക്കവറായെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. 15 ദിവസത്തിന് ശേഷം പുത്തന്‍ വീഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

തിരുവനന്തപുരത്തെ വീട്ടിലെ കാര്യങ്ങള്‍ മാത്രമല്ല കൊച്ചിയിലെ ഫ്‌ളാറ്റ് വാടകയ്ക്ക് കൊടുക്കുന്നതിനെക്കുറിച്ചും സൗഭാഗ്യ സംസാരിച്ചിരുന്നു. 'അമ്മയ്ക്കും അര്‍ജുന്‍ ചേട്ടനുമെല്ലാം ഇവിടെ ഭയങ്കര ഇഷ്ടമാണ്. കൊച്ചിയിലെ ഫ്‌ളാറ്റ് ഞങ്ങള്‍ വാടകയ്ക്ക് കൊടുക്കുകയാണ്. വേദനാജനകമായൊരു തീരുമാനമായിരുന്നു. ഞങ്ങള്‍ക്ക് വല്ലപ്പോഴും പോയി താമസിക്കാനൊക്കെ പറ്റുമായിരുന്നു. ഒരു ബ്രേക്ക് എടുക്കണം എന്ന് തോന്നുമ്പോള്‍ ഞങ്ങള്‍ അവിടെ പോയി നില്‍ക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ നമുക്ക് ഇതുപോലെയുള്ള തീരുമാനങ്ങളൊക്കെ എടുത്തല്ലേ പറ്റൂ. അങ്ങനെ എടുത്ത തീരുമാനമാണ് ഇത്', എന്ന് സൗഭാ​ഗ്യ പറഞ്ഞു. 

ഞങ്ങള്‍ എങ്ങനെയാണോ നോക്കുന്നത് അതേ പോലെ നോക്കിക്കോളാമെന്ന് വാടകയ്ക്ക് വരുന്നവര്‍ എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്. ആ ഒരു സമാധാനത്തിലാണ് താന്‍ ഇവിടെ നിന്നും പോവുന്നതെന്നും സൗഭാഗ്യ വ്യക്തമാക്കിയിരുന്നു. ഒപ്പം ചോറ്റാനിക്കരയിലും ഇവർ പോയി. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുന്നതിന് മുന്‍പാണ് ചോറ്റാനിക്കര അമ്പലത്തിലേക്ക് പോയത്. പെട്ടെന്ന് തീരുമാനിച്ച കാര്യമായിരുന്നു അത്. അതാണ് കൊച്ചുബേബി ഷോര്‍ട്‌സൊക്കെ ഇട്ടത്. അല്ലെങ്കില്‍ അമ്പലത്തില്‍ പോവുമ്പോള്‍ പട്ടുപാവാട ഇട്ട് കൊടുത്തേനെ എന്നും സൌഭാഗ്യ പറഞ്ഞിരുന്നു.

'ആ കാലം വരും', തോമസ് ജെയിംസ് എങ്ങനെ മണിക്കുട്ടൻ ആയി ? വെളിപ്പെടുത്തി താരം

'മോള്‍ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നപ്പോള്‍ ഞാനും സങ്കടത്തിലായിരുന്നു. ഞാനും നല്ല ക്ഷീണത്തിലായിരുന്നു. മാനസികമായും ഡൗണായിപ്പോയി. ദൈവാനുഗ്രഹത്താല്‍ പെട്ടെന്ന് അവിടെ നിന്ന് ഡിസ്ചാര്‍ജ് ആവുകയും അവള്‍ ഓക്കെ ആവുകയും ചെയ്തു'എന്നും സൗഭാഗ്യ പറയുന്നു. 'വല്ലാതെ ഡൗണാവുന്ന സമയത്ത് ആത്മീയത മുറുകെ പിടിക്കുന്ന ആളാണ് ഞാന്‍. പ്രാര്‍ത്ഥനയും ധ്യാനവുമൊക്കെയായി ഇരിക്കാറുണ്ട്' എന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios