Asianet News MalayalamAsianet News Malayalam

'ഒരു പ്രശ്നം തീരുമ്പോൾ മറ്റൊന്ന്', വിഷമം പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

അമ്മ താര കല്യാണിന് ചെറിയൊരു പ്രൊസീജ്യർ ആയിരുന്നു. അന്ന് തന്നെ വീട്ടിലേക്ക് പോയെന്നും സൗഭാ​ഗ്യ പറഞ്ഞു. 

Sowbhagya Venkitesh shear Bad Phase in Life nrn
Author
First Published Aug 30, 2023, 8:20 AM IST

ലയാളികൾക്ക് പ്രിയങ്കരിയാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് സൗഭാഗ്യക്ക് ഉള്ളത്. കഴിഞ്ഞ ദിവസം അമ്മ താര കല്യാണിന്റെ തൊണ്ടയ്ക്ക് ചെറിയ ഒരു പ്രൊസീജ്യർ നടത്തിയതിനെ കുറിച്ച് സൗഭാഗ്യ അറിയിച്ചിരുന്നു. ഒരുപാട് പേർ അമ്മയ്ക്ക് എങ്ങനെയുണ്ടെന്ന കമന്റുകളുമായി എത്തുകയുണ്ടായി. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സൗഭാ​ഗ്യ. 

അമ്മയ്ക്ക് ചെറിയൊരു പ്രൊസീജ്യർ ആയിരുന്നു. അന്ന് തന്നെ വീട്ടിലേക്ക് പോയി. ഇപ്പോൾ ബെറ്ററായി വരുന്നു. ന്യൂസിൽ വരുന്നത് പോലെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും എല്ലാം ഉണ്ടാകുമല്ലോ, അങ്ങനെ പോയികൊണ്ടിരിക്കുന്നു എന്ന് സൗഭാഗ്യ പറഞ്ഞു. 

തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും സൗഭാഗ്യ സംസാരിച്ചു. ഞാൻ ഇപ്പോൾ ആശുപത്രിയിൽ പോയി വന്നതേയുള്ളു. എനിക്ക് എന്റേതായ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതിന്റെ ഭാഗമായുള്ള റെഗുലർ ചെക്കപ്പിനും മറ്റും പോയതാണ്. ബ്ലഡ് ടെസ്റ്റും കാര്യങ്ങളുമൊക്കെ ചെയ്തു. ഡോക്ടർ മെഡിസിൻ ഒക്കെ തന്നു. ഇപ്പോൾ വന്ന് കയറിയാതെ ഉള്ളൂ. ആശുപത്രിയിൽ ഡോക്ടർ പറയുന്നത് എല്ലാം കാണിച്ചു തരണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ ഞാൻ തനിയെ ആണ് പോയത്. ഞാൻ ഇതുവരെ ഒറ്റയ്ക്ക് പോയിട്ടില്ല. അതിന്റെ ടെൻഷനും മറ്റും ഉണ്ടായിരുന്നു. 

സാധാരണ പ്രസവശേഷം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് എനിക്ക്. അയൺ കുറവ്, വൈറ്റമിൻ ഡി കുറവ്, ബോഡി പെയിൻ, ജോയിന്റ് പെയിൻ തുടങ്ങിയ പ്രശ്നങ്ങളാണ് എനിക്ക്. തൈറോയ്ഡിന്റെ ചില പ്രശ്നങ്ങളും കാണിക്കുന്നുണ്ട്. രണ്ടു മൂന്ന് ഡോക്ടർമാരെ കാണിക്കേണ്ടി വന്നെന്നും സൗഭാഗ്യ പറഞ്ഞു. ഇപ്പോൾ ഏതാണ്ട് ലോട്ടറി അടിച്ച പോലെയാണ്. നാല് വശത്തുനിന്നും പ്രശ്നങ്ങളാണെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.

കമോൻഡ്ര മഹേഷെ..; 'ജയിലർ പോരി'ൽ ഗംഭീര തിരിച്ചുവരവ് നടത്തി മഹേഷ് കുഞ്ഞുമോൻ

Follow Us:
Download App:
  • android
  • ios