ആടുജീവിത്തിന്‍റെ ഷൂട്ടിങ്ങുമായി ദുബായിലാണ് പൃഥ്വിരാജ്. വിദേശത്തായതിനാല്‍ അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്ന് സുപ്രിയയുടെ കുറിപ്പ്.  പഴയൊരു ചിത്രം പങ്കുവച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നത്. വിവാഹം നടന്ന് ഒരാഴ്ച കഴിയുംമുമ്പെടുത്ത ചിത്രമാണെന്ന് സുപ്രിയ കുറിപ്പില്‍ പറയുന്നുണ്ട്. 

സുപ്രിയയുടെ കൈപിടിച്ച് പൃഥ്വിരാജ് മൈക്കില്‍ സംസാരിക്കുന്നതാണ് ചിത്രത്തില്‍.  2011ല്‍ വിവാഹം കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ എടുത്ത ചിത്രമാണിത്. ദുബായില്‍ നടന്നൊരു അവാര്‍ഡ് ഷോയായിരുന്നു. വേദിയിലേക്ക് വിളിച്ചതും എനിക്ക് ടെന്‍ഷനായി, പക്ഷെ പൃഥ്വി കൈപിടച്ച് ശാന്തനാക്കി. മരുഭൂമിയില്‍ നജീബായി നടക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നുവെന്നും സുപ്രിയെ കുറിച്ചു.

ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതത്തിനായി പൃഥ്വിരാജ് വരുത്തിയ മേക്കോവര്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. പിന്നാലെ പുറത്തുവന്ന ചിത്രങ്ങളും അനുഭവങ്ങളും എല്ലാം വാര്‍ത്തിയായി.