ലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ലാത്ത കഥാപാത്രമാണ് പപ്പുവിന്‍റേത്. രതിനിര്‍വ്വേദം എന്ന ചിത്രത്തിന്റെ പുതിയ പതിപ്പില്‍ പപ്പുവായി എത്തിയത് സിനിമാ സീരിയല്‍ താരമായ ശ്രീജിത്ത് വിജയ് ആയിരുന്നു. പല സീരിയലുകളിലും തമിഴ് ചിത്രങ്ങളിലുമടക്കം വേഷമിട്ട താരം പിന്നീട് റേഡിയോ ജോക്കിയായി കളംമാറ്റി ചവിട്ടി. എന്നാല്‍ അധികം വൈകാതെ താരം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയായിരുന്നു.

അവതാരകനായും ഒരുകൈ നോക്കിയ താരം പിന്നാലെ മലയാളം സീരിയല്‍ രംഗത്തേക്ക് ചുവടുവച്ചു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന വേഷമായിരുന്നു അടുത്തായി താരം കൈകാര്യം ചെയ്തത്. അടുത്ത ദിവസമാണ് കുടുംബവിളക്കില്‍നിന്നും ശ്രീജിത്ത് പിന്മാറിയത്.

ക്രിസ്തുമസിനോട് അനുബന്ധിച്ച് ശ്രീജിത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചോക്ലേറ്റ് കേക്കുണ്ടാക്കുന്ന പതിനഞ്ച് സെക്കന്‍റ് വീഡിയോയാണ് ശ്രീജിത്ത് പങ്കുവച്ചത്. ഇത്ര വേഗത്തില്‍ കേക്കുണ്ടാക്കാന്‍ പറ്റുമോയെന്നാണ് ആരാധകര്‍ താരത്തോട് ചോദിക്കുന്നത്. കൂടാതെ കേക്കിന്‍റെ കഷ്ണം ചോദിക്കുന്നവരും ഒട്ടും കുറവല്ല.

ന്യൂട്ടെല്ലാ ചോക്ലേറ്റ് കേക്കാണ് ശ്രീജിത്ത് ഉണ്ടാക്കിയിരിക്കുന്നത്. കേക്ക് മിക്‌സറും മുട്ടയും കൊണ്ട് തുടങ്ങുന്നതു മുതല്‍ കേക്ക് മുറിച്ച് സ്വയം ഒരു പീസ് കഴിക്കുന്നതുവരെ ശ്രീജിത്ത് പതിനഞ്ച് സെക്കന്‍റ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.