Asianet News MalayalamAsianet News Malayalam

റീല്‍ വൈഫും റിയല്‍ വൈഫും ഒന്നിച്ച് കൊടുത്ത പിറന്നാള്‍ സര്‍പ്രൈസ്; വീഡിയോ പങ്കുവച്ച് സ്‌നേഹ ശ്രീകുമാര്‍

സ്‌ക്രീനിലെ ഭാര്യയും റിയല്‍ ലൈഫ് ഭാര്യയും ചേര്‍ന്ന് ശ്രീകുമാറിന് സര്‍പ്രൈസ് കൊടുത്ത വീഡിയോ ആണിപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുന്നത്. സ്‌നേഹയാണ് സര്‍പ്രൈസ് കൊടുക്കാന്‍ പോകുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

sreekumar and sneha shared sreekumar s surprise birthday celebration
Author
Kerala, First Published Feb 28, 2021, 4:42 PM IST

മിനിസ്‌ക്രീനിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികള്‍ ആരാണ് എന്ന് ചോദിച്ചാല്‍ മിക്കവാറും ഉത്തരം ലോലിതനും മണ്ഡോദരിയുമെന്നാവും. പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയങ്കരരായ താരങ്ങളാണ് മറിമായത്തിലെ ലോലിതനും മണ്ഡോദരിയുമായെത്തി മനം കവര്‍ന്ന ശ്രീകുമാറും സ്‌നേഹയും. സ്‌ക്രീനില്‍ ജോടികളായെത്തിയവര്‍ ജീവിതത്തിലൊന്നിച്ചപ്പോഴും ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. അവതാരകയായി എത്തി അഭിനയത്തിലേക്ക് ചുവടുമാറ്റിയ അശ്വതി ശ്രീകാന്തിന്റെ ആദ്യത്തെ പരമ്പരയായ ചക്കപ്പഴത്തില്‍, ഭര്‍ത്താവായ ഉത്തമനായാണ് ശ്രീകുമാര്‍ ഇപ്പോള്‍ സ്വീകരണ മുറിയിലേക്കെത്തുന്നത്.

സ്‌ക്രീനിലെ ഭാര്യയും റിയല്‍ ലൈഫ് ഭാര്യയും ചേര്‍ന്ന് ശ്രീകുമാറിന് സര്‍പ്രൈസ് കൊടുത്ത സ്‌നേഹയുടേയും വീഡിയോ ആണിപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുന്നത്. സ്‌നേഹയാണ് സര്‍പ്രൈസ് കൊടുക്കാന്‍ പോകുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. അശ്വതിയുടെ പിറന്നാളാണെന്ന് പറഞ്ഞാണ് എല്ലാവരും ശ്രീകുമാറിനെ കൂട്ടിക്കൊണ്ട് പോകുന്നത്. ഇരുവരുടേയും കൂടെത്തന്നെ പരമ്പരയിലെ ആശയുടെ ഡാന്‍സ് ട്രെയിനറായെത്തുന്ന കഥാപാത്രവുമുണ്ട്. രസകരമായി വീഡിയോ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് സ്‌നേഹയുടെ വ്‌ളോഗിന്റെ പ്രത്യേകത. എന്നാല്‍ അവിടെ ചെന്നാണ് യഥാര്‍ത്ഥത്തില്‍ സര്‍പ്രൈസ് എന്താണെന്ന് പറയുന്നത്. കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മറന്നുപോയ ശ്രീകുമാറിന്റെ പിറന്നാളാഘോഷത്തിനാണ് എല്ലാവരും ഒത്തുകൂടിയത്. ആദ്യമായാണ് തന്റെ പിറന്നാളിന് കേക്ക് കട്ട് ചെയ്യുന്നതെന്നാണ് ശ്രീകുമാര്‍ പറയുന്നത്. കേക്കൊന്നും മുറിക്കാതെ ഇത്രനാള്‍ ഏത് നാട്ടിലായിരുന്നു എന്നാണ് അശ്വതി ശ്രീയോട് ചോദിക്കുന്നത്. 

Follow Us:
Download App:
  • android
  • ios