Asianet News MalayalamAsianet News Malayalam

'വയനാട് ദുരന്ത സമയത്ത് ഇങ്ങനെ വീഡിയോ ചെയ്യാമോ?' അനാവശ്യ കമന്‍റിന് മറുപടി നല്‍കി ശ്രീക്കുട്ടി

പോസിറ്റീവായിട്ടുള്ള കമന്റുകളും വിമര്‍ശനങ്ങളുമെല്ലാം എന്നും സ്വീകരിക്കും. എന്നാല്‍ വീഡിയോയ്ക്ക് താഴെ അനാവശ്യ കമന്റുകള്‍ നടത്തുന്നത് സഹിക്കാനാവില്ല. 

Srikutty tour to Malaysia with his family the actress shared the details vvk
Author
First Published Aug 16, 2024, 7:41 AM IST | Last Updated Aug 16, 2024, 7:41 AM IST

കൊച്ചി: ടെലിവിഷന്‍ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ശ്രീക്കുട്ടി. പ്രണയവിവാഹവും പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തപ്പോഴും ചാനല്‍ പരിപാടികളിലേക്ക് ശ്രീക്കുട്ടി എത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെയായി ജീവിതത്തിലെ വിശേഷങ്ങളും താരം പങ്കിടുന്നുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ ഭര്‍ത്താവും മകളും അച്ഛനും അമ്മയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. റീല്‍സിലും അല്ലാതെയുള്ള വീഡിയോകളുമൊക്കെ ചെയ്ത് സജീവമാണ് ശ്രീക്കുട്ടി.

കുടുംബസമേതമായി മലേഷ്യയിലേക്ക് പോയതിന്റെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം ശ്രീക്കുട്ടി പങ്കുവെച്ചത്. ഇത് അടിപൊളിയായല്ലോ, സൂപ്പര്‍, ഹാപ്പി ജേണി തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. തിരക്കുകളെല്ലാം മാറ്റിവെച്ച് കുടുംബസമേതമായി മലേഷ്യയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ഇവരെന്ന് ചിത്രങ്ങള്‍ കാണുമ്പോള്‍ മനസിലാവും.

യാത്രയിലാണെങ്കിലും യൂട്യൂബ് ചാനലില്‍ പുതിയ വീഡിയോ ശ്രീക്കുട്ടി പോസ്റ്റ് ചെയ്തിരുന്നു. കണ്ടന്റ് ക്രിയേഷന്‍ എന്റെ ജോലിയാണ്, എന്റെ കാര്യങ്ങള്‍ നടന്ന് പോവുന്നത് ആ വരുമാനത്തില്‍ നിന്നുമാണ്. ഇത് ചെയ്തില്ലെങ്കില്‍ എന്റെ കാര്യങ്ങള്‍ മുടങ്ങുമെന്നായിരുന്നു ഇടയ്ക്ക് ശ്രീക്കുട്ടി പറഞ്ഞത്. ജീവിതമാര്‍ഗമാണ് കണ്ടന്റ് ക്രിയേഷന്‍. ഡെയ്‌ലി വ്‌ളോഗ് ചെയ്യാറുണ്ട്. താല്‍പര്യമുള്ളവര്‍ മാത്രം തന്റെ വീഡിയോ കണ്ടാല്‍ മതിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

പോസിറ്റീവായിട്ടുള്ള കമന്റുകളും വിമര്‍ശനങ്ങളുമെല്ലാം എന്നും സ്വീകരിക്കും. എന്നാല്‍ വീഡിയോയ്ക്ക് താഴെ അനാവശ്യ കമന്റുകള്‍ നടത്തുന്നത് സഹിക്കാനാവില്ല. നല്ല രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാവും. പറയുന്നവരുടെ ഉദ്ദേശവും പെട്ടെന്ന് മനസിലാക്കാന്‍ പറ്റും. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന സമയത്തും നിങ്ങള്‍ എങ്ങനെയാണ് വീഡിയോ ചെയ്യുന്നതെന്ന് ചോദിച്ച് ചിലര്‍ എത്തിയതോടെയായിരുന്നു ശ്രീക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. 

ഓട്ടോഗ്രാഫ് പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് ശ്രീക്കുട്ടി. പരമ്പരയുടെ ക്യാമറമാന്‍ ആണ് ശ്രീക്കുട്ടിയെ ജീവിതസഖിയാക്കിയത്. തമാശയായി തുടങ്ങിയ പ്രണയം സീരിയസായി മാറുകയായിരുന്നു.

മൂന്ന് ഖാന്മാരെയും വച്ച് ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് കങ്കണ

'വലിയ ആളൊന്നുമല്ല, പക്ഷേ, എന്റേതായ കുറച്ച് ഫെയിം കരിയര്‍ ബില്‍ഡ് ചെയ്യുന്ന ഒരാളാണ് ഞാന്‍'

Latest Videos
Follow Us:
Download App:
  • android
  • ios