വിലമതിക്കാനാവാത്ത നിമിഷങ്ങളിലൊന്നെന്നാണ് ഈ സന്ദര്‍ശനത്തെ സണ്ണി ലിയോണ്‍ വിശേഷിപ്പിച്ചത്... 

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ലോസ്ഏഞ്ചല്‍സിലാണ് നടി സണ്ണി ലിയോണ്‍ ഇപ്പോള്‍. ഈയടുത്ത് മക്കള്‍ നിഷയ്കകും അഷെറിനും നോഹിനുമൊപ്പം ലോസ് ഏഞ്ചല്‍സിലെ അഗ്നിരക്ഷാസേനാ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചുരുന്നു താരം. മക്കള്‍ സേനാംഗങ്ങള്‍ക്ക് മധുരം നല്‍കിയെന്നും അവര്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിച്ചുവെന്നും സണ്ണി ലിയോണ്‍ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ച ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. 

View post on Instagram

വിലമതിക്കാനാവാത്ത നിമിഷങ്ങളിലൊന്നെന്നാണ് ഈ സന്ദര്‍ശനത്തെ സണ്ണി ലിയോണ്‍ വിശേഷിപ്പിച്ചത്. അഗ്നിസുരക്ഷയെക്കുറിച്ച് മക്കള്‍ക്ക് അറിവുപകര്‍ന്ന സേനാംഗങ്ങളോട് നന്ദി പറഞ്ഞാല്‍ തീരില്ലെന്നും അവര്‍ കുറിച്ചു. മക്കള്‍ക്കൊപ്പമുള്ള നിമഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ മറക്കാറില്ല സണ്ണി ലിയോണ്‍. രക്ഷാ ബന്ധന്‍ ദിവസം പിതാവ് വെബ്ബറിന് രാഖി കെട്ടുന്ന നിഷയുടെ ചിത്രം സണ്ണി പങ്കുവച്ചിരുന്നു.