Asianet News MalayalamAsianet News Malayalam

'ജിം ബോഡി സൂപ്പറായി'; സിദ്ധിഖിനോട് അഭിരാമി, 'ഞാൻ ഭാര്യടെ കൂടേ ഇരുന്നോളാ'മെന്ന് സുരേഷ് ​ഗോപി

സമീപകാലത്ത് ജിമ്മിൽ പോയി കിടിലൻ മേക്കോവറിൽ സിദ്ധിഖ് എത്തിയിരുന്നു.

suresh gopi funny talk with abhirami and siddique for garudan movie promotion nrn
Author
First Published Oct 19, 2023, 6:10 PM IST

സുരേഷ് ​ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം റിലീസിന് ഒരുങ്ങുകകയാണ്.  'അഞ്ചാം പാതിര’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ​ഗരുഡൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബറിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. റിലീസിനോട് അനുബന്ധിച്ചുള്ള പ്രെസ് മീറ്റിൽ എത്തിയ സുരേഷ് ​ഗോപി, അഭിരാമി, സിദ്ധിഖ് എന്നിവരുടെ സംഭാഷണങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

സമീപകാലത്ത് ജിമ്മിൽ പോയി കിടിലൻ മേക്കോവറിൽ സിദ്ധിഖ് എത്തിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യവുമായാണ് അഭിരാമി എത്തിയത്. 'പുതിയ റീലൊക്കെ കണ്ടു. മസിലൊക്കെ വച്ച് ജിം ബോഡി ഒക്കെ ആയിട്ട്. അടിപൊളി', എന്നാണ് അഭിരാമി പറഞ്ഞത്. ഇതിന് രസകരമായി മറുപടി സിദ്ധിഖ് നൽകുന്നുമുണ്ട്. പിന്നാലെ സുരേഷ് ​ഗോപിയും എത്തുന്നുണ്ട്. തങ്ങളുടെ അടുത്തിരിക്കാൻ സിദ്ധിഖ് പറയുമ്പോൾ, നിങ്ങൾ അവിടെ കൺഫർട്ടബിൾ ആയിട്ടിരിക്കാൻ പറഞ്ഞ സുരേഷ് ​ഗോപി, 'ഞാൻ എന്റെ ഭാര്യടെ കൂടേ ഇരുന്നോളാം' എന്നാണ് പറഞ്ഞത്. ​അഭിരാമിയെ കുറിച്ചായിരുന്നു സുരേഷ് ​ഗോപി പറഞ്ഞത്. 

ഒരു പൊലീസ് ഓഫീസറുടെയും കോളേജ് പ്രൊഫസറുടെയും കഥ പറയുന്ന ചിത്രമാണ് ​ഗരുഡൻ. ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് അരുൺ വർമയാണ്. സിദ്ദിഖ്, ദിലീഷ് പോത്തൻ,ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി,ചൈതന്യ പ്രകാശ് തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. മാജിക്‌ ഫ്രെയിംസ് ആണ് നിര്‍മാണം. 

തിയറ്ററുകൾ ഭരിച്ച 'പടത്തലവൻ'; 'കണ്ണൂർ സ്ക്വാഡ്' ഒടിടിയിലേക്ക് എന്ന് ? എവിടെ കാണാം ?

Follow Us:
Download App:
  • android
  • ios