Asianet News MalayalamAsianet News Malayalam

നിഗൂഢമായ സന്ദേശമോ?; സുശാന്തിന്‍റെ ട്വിറ്റര്‍ കവര്‍ ഇമേജ് ചര്‍ച്ചയാകുന്നു

ലോക പ്രശസ്ത പെയിന്‍റര്‍ വിന്‍സന്‍റ് വാന്‍ഗോഗിന്‍റെ 'നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രി' എന്ന പെയിന്‍റിങ്ങാണ് സുശാന്ത് തന്‍റെ ട്വിറ്ററിന്‍റെ കവര്‍ ഇമേജ് ആക്കിയിരുന്നത്. 

Sushant Singh Rajput death Mysterious connection between Twitter cover image
Author
Mumbai, First Published Jun 15, 2020, 1:08 PM IST

മുംബൈ: ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രാജ്പുത്തിനെ ഞായറാഴ്ചയാണ് മുംബൈ ബാന്ദ്രയിലെ 3600 സ്ക്വയര്‍ ഫീറ്റ് വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.ബോളിവുഡിലെ ഉദിച്ചുയര്‍ന്ന പുതിയ താരത്തിന്‍റെ മരണത്തില്‍ രാജ്യം ശരിക്കും നടുങ്ങി. സിനിമ വൃത്തങ്ങള്‍ക്ക് പുറമേയും ഇന്നലെ സുശാന്തിന്‍റെ മരണമായിരുന്ന വാര്‍ത്തകളില്‍ നിറഞ്ഞത്. 

ഇതിന് പിന്നാലെ സുശാന്തിന്‍റെ മരണത്തിന്‍റെ കാരണങ്ങളിലേക്ക് സോഷ്യല്‍ മീഡിയ മാധ്യമ അന്വേഷണങ്ങള്‍ നടക്കുകയാണ്. ചിലര്‍ സുശാന്തിന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ ട്വിറ്ററിന്‍റെ കവര്‍ ചിത്രത്തിന് നേരെയും സംശയം ഉന്നയിക്കുന്നു. ആത്മഹത്യ സംബന്ധിച്ച നിഗൂഢcമായ സന്ദേശം ഈ ചിത്രത്തിലുണ്ടെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.

ലോക പ്രശസ്ത പെയിന്‍റര്‍ വിന്‍സന്‍റ് വാന്‍ഗോഗിന്‍റെ 'നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രി' എന്ന പെയിന്‍റിങ്ങാണ് സുശാന്ത് തന്‍റെ ട്വിറ്ററിന്‍റെ കവര്‍ ഇമേജ് ആക്കിയിരുന്നത്. വളരെ കൌതുകരമായ കാര്യമായി ചൂണ്ടിക്കാട്ടുന്നത് വാന്‍ഗോഗും സുശാന്തും മരിച്ചത് 34മത്തെ വയസിലാണ്. 1890ലാണ് വാന്‍ഗോഗ് ആത്മഹത്യ ചെയ്തത്. ഇത് ചില ബന്ധങ്ങള്‍ സൂചിപ്പിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

അത് പോലെ തന്നെ സുശാന്തിന്‍റെ അവസാനത്തെ തീയറ്റര്‍ റിലീസായിരുന്ന ചിച്ചോറിലെ പ്രധാന വിഷയം ആത്മഹത്യയ്ക്കെതിരെയായിരുന്നു എന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഞായറാഴ്ച വീട്ടുജോലിക്കാരാണ് സുശാന്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. വിഷാദ രോഗത്തിന്‍റെ പിടിയിലായിരുന്നു സുശാന്ത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.  വളരെക്കാലമായി മുംബൈ ബാന്ധ്രയില്‍ താമസിക്കുന്ന സുശാന്ത് പുതിയ ഫ്ലാറ്റിലേക്ക് ആറുമാസം മുന്‍പാണ് താമസം മാറിയത്. മുംബൈയിലെ ആഡംബര പ്രദേശം എന്ന് വിശേഷിപ്പിക്കുന്ന പാലി ഹില്ലിലാണ് ഈ ഡ്യൂപ്ലസ് ഫ്ലാറ്റ്.

സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തിൽ സംശയങ്ങളുമായി കുടുംബം. മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം പ്രതികരിച്ചു. മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും സുശാന്തിന്‍റെ അമ്മാവൻ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. 

സുശാന്ത് സാമ്പത്തിക ഞെരുക്കത്തിലാണ് എന്ന് സഹോദരി സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഒപ്പം തന്നെ സുശാന്തിന്‍റെ ബാങ്ക് അക്കൌണ്ടുകള്‍ അന്വേഷണ വിധേയമായി പരിശോധിക്കാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios