Asianet News MalayalamAsianet News Malayalam

സുശാന്തിന്‍റെ മരണം ലളിതമായ ഒരു ആത്മഹത്യയല്ല; സുശാന്തിന്‍റെ അഭിഭാഷകന്‍

സുശാന്തിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയ കൂപ്പര്‍ ആശുപത്രിയിലെ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നത്. 

Sushant Singh Rajput's lawyer reacts to autopsy staff's murder claim; says, 'SSR's death was not a simple suicide'
Author
First Published Dec 27, 2022, 7:56 AM IST

മുംബൈ: കഴിഞ്ഞ ദിവസം 2020ല്‍ മരണപ്പെട്ട സുശാന്ത് സിംഗ് രജ്പുത്തിന്‍റെ പോസ്റ്റ്‌മോർട്ടം കണ്ട ഒരാൾ, നടൻ ആത്മഹത്യ ചെയ്തതല്ലെന്നും യഥാർത്ഥത്തിൽ കൊലപാതകമാണെന്നും അവകാശപ്പെട്ട് രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. സുശാന്തിന്‍റെ ശരീരത്തിൽ നിരവധി പാടുകളും കഴുത്തിൽ രണ്ട് മൂന്ന് പാടുകളും ഉണ്ടെന്ന് രൂപ്കുമാർ ഷാ എഎന്‍ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞതാണ് വിവാദമായത്. 

സുശാന്തിന്റെ മൃതദേഹം ആദ്യമായി കണ്ടപ്പോൾ, ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് തനിക്ക് തോന്നിയെന്നും ഇത് തന്റെ മുതിർന്നവരെ പെട്ടെന്ന് അറിയിച്ചതായും അദ്ദേഹം ടിവി 9 നോട് പറഞ്ഞു. എന്നാൽ എത്രയും വേഗം ചിത്രങ്ങൾ പകർത്തി മൃതദേഹം പോലീസുകാർക്ക് നൽകാനാണ് ഉന്നത അധികാരികള്‍ പറഞ്ഞത് എന്നാണ് രൂപ്കുമാർ ഷാ  പറഞ്ഞത്.

സുശാന്ത് സിംഗ് രജ്പുതിന്റെ അഭിഭാഷകൻ വികാസ് സിങ് പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. സുശാന്തിന്‍റെ പരിക്കുകളെക്കുറിച്ച് തനിക്ക് നേരിട്ടുള്ള വിവരങ്ങളൊന്നുമില്ലെന്ന് മാധ്യമങ്ങളോട് സംസാരിച്ച ഇദ്ദേഹം പറഞ്ഞു. "സുശാന്തിന്‍റെ സഹോദരിമാർ ഇതിനെക്കുറിച്ച് പ്രതികരിക്കാതെ ഇതില്‍ അഭിപ്രായം പറയാന്‍ കഴിയില്ല. എന്നാൽ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണം ലളിതമായ ആത്മഹത്യയല്ലെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം അതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സിബിഐക്ക് മാത്രമേ ഇതിന്റെ ചുരുളഴിക്കാൻ കഴിയൂ. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്, ” വികാസ് സിങ് പറഞ്ഞു.

സുശാന്ത് സിംഗ് രജ്പുത്തിനെ 2020 ജൂൺ 14 ന് മുംബൈയിലെ വാടക അപ്പാർട്ട്മെന്റിൽ വച്ചാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണം 'ആത്മഹത്യ'യാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയപ്പോള്‍. അന്തരിച്ച നടന്റെ കുടുംബവും ആരാധകരും ഈ കണ്ടെത്തലില്‍ സംശയവുമായി രംഗത്തുണ്ട്.  

സുശാന്തിന്‍റെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ കാമുകി റിയ ചക്രവർത്തിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു.  എന്നാൽ, പിന്നീട് ഇത് ആത്മഹത്യയാണെന്ന് തള്ളുകയായിരുന്നു. 

അതേ സമയം സുശാന്തിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയ കൂപ്പര്‍ ആശുപത്രിയിലെ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ട്വിറ്ററിലും മറ്റും ചൂടേറിയ ചര്‍ച്ചയാകുകയാണ്. #SushantSinghRajput എന്നത് ട്വിറ്ററില്‍ ട്രെന്‍റിംഗാണ്. 

'സുശാന്ത് കൊല്ലപ്പെട്ടതാണ്': സ്‌ഫോടനാത്മക വെളിപ്പെടുത്തലുമായി മോര്‍ച്ചറി ജീവനക്കാരന്‍

വാടകയ്ക്ക് ആരും വരുന്നില്ല; പ്രേതാലയം പോലെ സുശാന്ത് സിംഗിന്‍റെ അന്ത്യം നടന്ന ഫ്ലാറ്റ്.!

Follow Us:
Download App:
  • android
  • ios