പരമ്പരയില്‍ അച്ചുവിന്റെ പെയറായി അഭിനയിക്കുന്ന മഞ്ജുഷയോട് പ്രണയം തുറന്ന് പറയാനായി വിളിക്കുന്ന റിയല്‍ലൈഫ് വീഡിയോയാണ് അച്ചു കഴിഞ്ഞ ദിവസം പങ്കുവച്ചത്. നല്ലൊരു പ്രാങ്ക് ചെയ്യാമെന്ന ഉദ്ദേശത്തോടെ വിളിച്ച അച്ചു, തന്നെത്താന്‍ കുഴിയില്‍ വീഴുന്നതാണ് വീഡിയോ. 

തിരുവനന്തപുരം: മലയാളം മിനിസ്‌ക്രീന്‍ പരമ്പരകളില്‍ പ്രേക്ഷകപ്രീതിയില്‍ ഏറെ മുന്നിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ 'സാന്ത്വനം'. കഥാഗതിയില്‍ പ്രണയവും സൗഹൃദവും സഹോദര സ്നേഹവും അതിനൊപ്പം ഗൃഹാതുരതയുമൊക്കെ ചേര്‍ന്നപ്പോള്‍ പരമ്പര റേറ്റിംഗിലും മുന്നിലെത്തി. പരമ്പര പോലെ തന്നെ മികച്ചതാണ് അതിലെ കഥാപാത്രങ്ങളും, അവരുടെ അഭിനയവുമെല്ലാം. അതിലെല്ലാം ഉപരിയായി കഥാപാത്രങ്ങളുടെ റിയല്‍ ലൈഫും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പരമ്പരയില്‍ കണ്ണനായെത്തുന്ന അച്ചു സുഗന്ദ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന സ്വകാര്യ വിശേഷങ്ങള്‍ വളരെ കൗതുകത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. അച്ചു കുറച്ച് ദിവസം മുന്നേ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

പരമ്പരയില്‍ അച്ചുവിന്റെ പെയറായി അഭിനയിക്കുന്ന മഞ്ജുഷയോട് പ്രണയം തുറന്ന് പറയാനായി വിളിക്കുന്ന റിയല്‍ലൈഫ് വീഡിയോയാണ് അച്ചു കഴിഞ്ഞ ദിവസം പങ്കുവച്ചത്. നല്ലൊരു പ്രാങ്ക് ചെയ്യാമെന്ന ഉദ്ദേശത്തോടെ വിളിച്ച അച്ചു, തന്നെത്താന്‍ കുഴിയില്‍ വീഴുന്നതാണ് വീഡിയോ. മിക്കപ്പോഴും പ്രാങ്ക് വീഡിയോകളും, രസകരമായ ലൊക്കേഷന്‍ വിശേഷങ്ങളുമെല്ലാമാണ് അച്ചു പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ടുതന്നെ വീഡിയോ ടൈറ്റില്‍ കണ്ടപ്പോള്‍ത്തന്നെ പലര്‍ക്കും കാര്യം പിടികിട്ടി. എന്നാല്‍ ആരേക്കാളും മുന്നേതന്നെ മഞ്ജുഷയ്ക്കും കാര്യം പിടി കിട്ടി. അതുകൊണ്ടാകണം അച്ചുവിന്റെ കോള്‍ വീട്ടുകാര്‍ക്കിടയില്‍ മഞ്ജുഷ സ്പീക്കറില്‍ ഇട്ട് എടുത്തതും.

കോള്‍ ചെയ്ത് വിശേഷങ്ങള്‍ തിരക്കിയ ശേഷം, ആരോടും പറയരുത് ഫ്രണ്ട്ഷിപ്പ് തകരരുത് എന്നെല്ലാം ധരിപ്പിച്ചാണ്, മഞ്ജുഷയെ പ്രൊപ്പോസ് ചെയ്യുന്നത്. എന്നാല്‍ അപ്പോള്‍ത്തന്നെ മഞ്ജുഷ ചോദിക്കുന്നത്, ഏതേ ഇന്റര്‍വ്യൂവില്‍ ഇരുന്നാണ് ഇപ്പോള്‍ കോള്‍ ചെയ്യുന്നതെന്നാണ്. തന്റെ പരമാവധി തന്ത്രങ്ങളെല്ലാം അച്ചു ശ്രമിക്കുന്നെങ്കിലും മഞ്ജുഷ വിശ്വസിക്കുന്നേയില്ല എന്നതാണ് രസകരമായത്. അവസാനം, അച്ചനോടൊന്നും പറയരുതേ, അച്ചന്‍ സെറ്റില്‍ വന്ന് ഇടിക്കും എന്ന് അച്ചു പറഞ്ഞപ്പോഴാണ് ഫോണ്‍ സ്പീക്കറിലാണെന്ന് മഞ്ജുഷ പറയുന്നത്. കൊടുക്കാനിരുന്ന പ്രാങ്ക് തനിക്കിട്ട് കിട്ടിയെന്ന് അപ്പോഴാണ് അച്ചു അറിയുന്നത്.

പരമ്പരയില്‍ കണ്ണന്റെ പെയറാണ് ഐശ്വര്യ. പരമ്പരയിലും ഇരുവരും പ്രണയിക്കാന്‍ ശ്രമിക്കുന്നത് വീട്ടുകാര്‍ കയ്യോടെ പൊക്കിയിരുന്നു. എന്നാല്‍ അതിലും മനോഹരമായത് ശരിക്കും അച്ചുവിനെ മഞ്ജുഷയുടെ വീട്ടുകാര്‍ പൊക്കിയതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഏതായാലും പങ്കുവച്ച് ദിവസങ്ങള്‍കൊണ്ട് വീഡിയോ ശരിക്കും വൈറലായിക്കഴിഞ്ഞു.

YouTube video player

'മനപൂര്‍വ്വം എന്റെ ബ്രഷ് എടുത്ത് പല്ല് തേക്കും', അപർണയെക്കുറിച്ച് ജീവ

വിഷുസ്‌പെഷ്യല്‍ ഡാന്‍സുമായി സേഷ്യല്‍മീഡിയ കയ്യടക്കി കുടുംബവിളക്ക് 'വേദിക'യും മനേഷേട്ടനും