ഗാനം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പ് വീണ്ടും കളിക്കുന്ന തമന്നയുടെ വീഡിയോ വൈറലാകുകയാണ്. 

ചെന്നൈ: 'കാവാലയ്യാ' എന്ന ജയിലർ സിനിമയിലെ തമന്ന ഭാട്ടിയയുടെ സ്റ്റെപ്പുകള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. ലസ്റ്റ് സ്റ്റോറീസ് 2 ലെ സുന്ദരി വിജയ് വർമ്മയ്‌ക്കൊപ്പമുള്ള രംഗങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ജയിലറിലെ ഗ്ലാമര്‍ ഗാനവും അതിലെ തമന്നയുടെ കിടിലന്‍ സ്റ്റെപ്പുകളും എത്തിയത്.

ഗാനം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പ് വീണ്ടും കളിക്കുന്ന തമന്നയുടെ വീഡിയോ വൈറലാകുകയാണ്. തമന്ന ഭാട്ടിയ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമന്ന മറ്റ് രണ്ട് നർത്തകിനാരും കിടിലന്‍ ഡാന്‍സുമായി ഈ വീഡിയോയില്‍ നിറയുന്നു. 

തമന്ന ഭാട്ടിയ ഒരു ഡാൻസ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണ് ഈ വീഡിയോ എന്ന് വ്യക്തമാണ്. എന്തായാലും വീഡിയോ വൈറലാണ്. അതേ സമയം ജയിലറിലെ 'കാവാലയ്യാ' ഗാനത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പോലും ഒരുഘട്ടത്തില്‍ അപ്രസക്തമാകുന്ന രീതിയിലാണ് ഡാന്‍സ് കളിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ വര്‍ത്തമാനം. 

View post on Instagram

അതേ സമയം 'കാവാലയ്യാ' എന്ന് തുടങ്ങുന്ന ജയിലറിലെ ​ഗാനത്തിലെ ചില ഭാ​ഗങ്ങൾ ‘വക്ക വക്ക’യുമായി ബന്ധമുണ്ടെന്നാണ് സോഷ്യൽ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ‘തമന്നയുടെ വക്ക വക്ക കണ്ടോ ഗയ്‌സ്’ എന്ന അടിക്കുറിപ്പുകളോടെയാണ് ഗാനം ട്രോളുകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഷക്കീറയുടെ ഗാനത്തിന്റെ രംഗങ്ങളും തമന്നയുടെ ഗാനരരംഗങ്ങളും ചേർത്തുവെച്ചുകൊണ്ടാണ് ട്രോളുകളിൽ താരതമ്യം ചെയ്യുന്നത്. 2010ലെ ലോകകപ്പ് ഫുട്‌ബോള്‍ ഗാനമായിരുന്നു ‘വക്ക വക്ക’. ഷക്കീറയാണ് ​ഗാനം ആലപിച്ചത്. 

അതേ സമയം തന്നെ രജനികാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാളികളും ജയിലറിനായി കാത്തിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

'കാവാലയ്യാ' തമന്ന തകര്‍ത്തപ്പോള്‍ രജനി സൈഡായോ; ട്രോള്‍ പങ്കുവച്ച 'ബ്ലൂസട്ടെ മാരനെ' വിടാതെ രജനി ഫാന്‍സ്.!

'വക്ക വക്ക'യ്ക്ക് എന്താ' ജയിലറി'ൽ കാര്യം? കാര്യമുണ്ടെന്ന് സോഷ്യൽ മീഡിയ, രജനി ചിത്രത്തിന് ട്രോൾ

WATCH LIVE - Asianet News

YouTube video player