ശരീരത്തെ സ്നേഹിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നടി തമന്ന തുറന്നു പറയുന്നു.
മുംബൈ: കരിയറിലെ ഏറ്റവും ഉയരത്തിലാണ് നടി തമന്ന. വലിയ പ്രൊജക്ടുകളിലാണ് താരം ഇപ്പോള്‍ സഹകരിക്കുന്നത്. ഇപ്പോള്‍ ഫില്‍റ്ററുകള്‍ ഇല്ലാതെ തന്‍റെ ശരീര സൌന്ദര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് തമന്ന യൂട്യൂബർ മസൂം മിനാവാലയുമായുള്ള ആശയവിനിമയത്തിനിടെ തുറന്ന് പറഞ്ഞത്. “ഞാൻ എന്‍റെ ശരീരത്തെ സ്നേഹിക്കുന്നു. ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷം, ഞാൻ കുളിക്കുമ്പോള്‍ സ്വയം തൊട്ട് എന്‍റെ ശരീരത്തിന്‍റെ ഓരോ ഭാഗത്തിനും നന്ദി പറയാറുണ്ട്. ഇത് അൽപ്പം ഭ്രാന്താണെന്ന് തോന്നാം, പക്ഷേ എന്തുകൊണ്ട് ചെയ്തുകൂടാ? എല്ലാ ദിവസവും എന്തൊക്കെ എന്‍റെ ശരീരം സഹിക്കുന്നുവെന്ന് എനിക്കറിയാം. എന്‍റെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഞാൻ സ്പർശിക്കും, ആ ദിവസം മികച്ചതാക്കിയതിനും, എന്നൊടൊപ്പം നിന്നതിനും നന്ദി പറയും".
അതിനിടെ ഇൻസ്റ്റന്‍റ് ബോളിവുഡിന് മുമ്പ് നൽകിയ അഭിമുഖത്തിൽ തന്‍റെ മുൻകാല ശരീര ചിന്തകള്‍ നടി പങ്കുവച്ചിരുന്നു. മെലിഞ്ഞിരിക്കുക എന്നതിനർത്ഥം ഫിറ്റാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് തമന്ന പറഞ്ഞു. “മെലിഞ്ഞിരിക്കുന്നത് എന്നെ സുന്ദരിയാക്കിയെന്ന് ഞാൻ കരുതിയ ഒരു കാലമുണ്ടായിരുന്നു, പക്ഷേ അത് എനിക്ക് തന്നെ നല്ലതല്ലെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി” തമന്ന പറഞ്ഞു.
“സൗന്ദര്യം എന്നതും മെലിഞ്ഞയാള്‍ എന്നതുമായി യാതൊരു ബന്ധവുമില്ല. അത് മനസിലാക്കാൻ എനിക്ക് ഒരുപാട് സമയമെടുത്തു,” തമന്ന കൂട്ടിച്ചേർത്തു.
അവിനാഷ് തിവാരിയ്‌ക്കൊപ്പം സിക്കന്ദർ കാ മുഖദ്ദറിലാണ് തമന്ന അവസാനമായി അഭിനയിച്ചത്. ജിമ്മി ഷെർഗിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥനായും ചിത്രത്തിൽ അഭിനയിച്ചിരുന്നു. നടൻ വിജയ് വർമ്മയുമായി ഡേറ്റിംഗിലാണ് തമന്ന. തമന്നയും വിജയ് വര്‍മ്മയും പലപ്പോഴും ബോളിവുഡ് ഷോകളില്‍ ഒന്നിച്ച് എത്താറുണ്ട്.
തമന്നയുടെ രണ്ട് സൂപ്പർ ഫേസ് പാക്കുകളിതാ...
തുടക്കത്തില്‍ വൻ തകര്‍ച്ച, ഒടുവില്‍ കളക്ഷനില്‍ കരകയറുന്നോ ബേബി ജോണ്‍?, നേടിയത് എത്ര?, കണക്കുകള്‍
