സൂപ്പർ താര, ബി​ഗ് ബജറ്റ് സിനിമകളിലെ നായികയായ തമന്ന, തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി.

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയതാരമാണ് തമന്ന ഭാട്ടിയ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷാ സിനിമകളിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ തമന്നയ്ക്ക് സാധിച്ചിരുന്നു. സൂപ്പർ താര, ബി​ഗ് ബജറ്റ് സിനിമകളിലെ നായികയായ തമന്ന, തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി. ആദ്യം ​ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകൾ കൈകാര്യം ചെയ്തു. ചില സിനിമകളിലെ തമന്നയുടെ ഐറ്റം ഡാന്‍സ് കാണാന്‍ വേണ്ടി മാത്രം ചിത്രം കണ്ടിരുന്നവരും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരത്തിലുള്ള ​ഗ്ലാമറസ് വേഷങ്ങൾ ഇനി ചെയ്യുന്നില്ലെന്ന് പറയുകയാണ് തമന്ന. 

സിനിമകളില്‍ സുന്ദരിയായ നായികയെ കാണുന്നത് ഞാനും ആസ്വദിച്ചിരുന്നു , അത്തരത്തിലുള്ള സിനിമകള്‍ താനും ചെയ്തിട്ടുണ്ടെന്ന് നടി പറഞ്ഞു. എന്നാല്‍ 17 വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയില്‍ തുടരുന്ന നടി എന്ന നിലയില്‍ ഇപ്പോള്‍ സിനിമകളോടുള്ള തന്റെ മനോഭാവം മാറിയതായി തമന്ന പറയുന്നു. "മുന്‍പ് ഞാന്‍ ചെയ്തത് തന്നെ ആവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ക്കായി എഴുതിയ വേഷങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അതൊക്കെ പ്രണയിനി ആയോ, അല്ലെങ്കില്‍ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്ന ഘടകമായോ ആയിരുന്നു. അതും നല്ലതാണ്. ഞാനും ഒരു സിനിമാ ആസ്വാദകയാണ്. സിനിമയില്‍ ഒരു സുന്ദരിയായ മുന്‍നിര നായികയെ കാണാന്‍ ഞാനും ഇഷ്ടപ്പെടുന്നു", എന്ന് തമന്ന പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 

തെന്നിന്ത്യയിലെ ​ഗ്ലാമറസ് നായികയായി അഭിനയ്ക്കുമ്പോഴും തന്റേതായ ചില ചട്ടങ്ങൾ തമന്ന പാലിച്ചിരുന്നു. ഓൺ സ്ക്രീനിൽ ചുംബന രം​ഗത്തിൽ അഭിനയിക്കില്ലെന്ന് നടി തുടക്കം മുതലേ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയിൽ അഭിനയിക്കാന്‍ ഒപ്പുവയ്ക്കുമ്പോള്‍, തമന്നയുടെ കോൺട്രാക്റ്റിൽ ഇക്കാര്യം പ്രത്യേകം ഉണ്ടാവാറുണ്ടെന്നാണ് വിവരം. ഇത് ട്രോളുകൾക്കും വഴിവച്ചിരുന്നു. 

Babli Bouncer : തമന്ന ഭാട്യയുടെ 'ബബ്‍ലി ബൗണ്‍സര്‍'‍, റിലീസ് പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അതേസമയം, 'ബബ്‍ലി ബൗണ്‍സര്‍'‍ എന്ന ചിത്രമാണ് തമന്നയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. മധുര്‍ ഭണ്ടാര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡയറക്ട് ഒടിടി റിലീസായി സെപ്റ്റംബർ 23ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ബബ്‍ലി' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ തമന്നയെത്തുന്നത്.