Asianet News MalayalamAsianet News Malayalam

ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദുമത്തിലേക്ക് മാറിയത് എന്തിന്: തമിഴ് നടന്‍ ലിവിംഗ്സ്റ്റണ്‍ പറയുന്നു

സംവിധായകനാകണമെന്ന് സ്വപ്നം കണ്ട ലിവിംഗ്സ്റ്റൺ അഭിനേതാവായത് അങ്ങനെയാണ്. പിന്നീട് ഏതാനും സിനിമകളിൽ ക്യാരക്ടർ റോളുകൾ ചെയ്ത ലിവിംഗ്സ്റ്റൺ സുന്ദര പുരുഷനിൽ നായക വേഷം ചെയ്തു. 

tamil-cinema-actor-livingston-converted-as-hindu reason vvk
Author
First Published Dec 14, 2023, 4:24 PM IST

ചെന്നൈ: തെന്നിന്ത്യയില്‍ സുപരിചിതമായ മുഖമാണ് തമിഴ് നടന്‍  ലിവിംഗ്സ്റ്റണിന്‍റെത്. ഒരു കാലത്ത് കോമഡി ചിത്രങ്ങളിലെ നായകനായും പിന്നീട് ക്യാരക്ടര്‍ കോമഡി റോളുകളിലും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ പൂന്തോട്ട കാവൽക്കാരൻ  എന്ന ചിത്രത്തില്‍ നായകനായാണ് അദ്ദേഹം സിനിമ രംഗത്തേക്ക് എത്തിയത്. 

പൂന്തോട്ട കാവൽക്കാരൻ എന്ന സിനിമയിൽ അഭിനയിക്കാൻ ലിവിംഗ്സ്റ്റണ്‍ എത്തുന്നത് തന്നെ അവിചാരിതമയാണ്. വിജയകാന്താണ് ലിവിംഗ്സ്റ്റണെ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചത്. സംവിധായകനാകാനുള്ള ആഗ്രഹം മൂലം ലിവിംഗ്സ്റ്റൺ കഥ പറയാൻ നടൻ വിജയകാന്തിനെ സമീപിച്ചു. ലിവിംഗ്സ്റ്റണിന്റെ കഥ പറച്ചില്‍ കണ്ടപ്പോൾ വിജയകാന്ത് പൂന്തോട കാവൽക്കാരനിൽ നായകനായി  അഭിനയിക്കാൻ അദ്ദേഹത്തോട് തന്നെ ആവശ്യപ്പെട്ടു. 

സംവിധായകനാകണമെന്ന് സ്വപ്നം കണ്ട ലിവിംഗ്സ്റ്റൺ അഭിനേതാവായത് അങ്ങനെയാണ്. പിന്നീട് ഏതാനും സിനിമകളിൽ ക്യാരക്ടർ റോളുകൾ ചെയ്ത ലിവിംഗ്സ്റ്റൺ സുന്ദര പുരുഷനിൽ നായക വേഷം ചെയ്തു. തുടർച്ചയായി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകിയ ലിവിംഗ്സ്റ്റണ്‍ എന്നാല്‍ പിന്നീട് തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ കോമഡി ക്യാരക്ടർ റോളുകളിൽ അഭിനയിക്കാൻ തുടങ്ങി.

ലിവിംഗ്സ്റ്റണും മിനി സ്‌ക്രീനിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കണ്ണന കണ്ണേ എന്ന സൺ ടിവി സീരിയലിൽ ലിവിംഗ്സ്റ്റൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.  ലിവിംഗ്സ്റ്റൺ വിവാഹിതനും രണ്ട് പെൺമക്കളുടെ പിതാവാണ്. മൂത്ത മകൾ ജോവിക അഭിനേതാവാണ്.സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അരുവി എന്ന സീരിയലിലാണ് ജോവിക നായികയായി അഭിനയിച്ചിരുന്നു. ചില സിനിമകളിലും ജോവിക അഭിനയിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്തുമത വിശ്വാസിയായ  ലിവിംഗ്സ്റ്റൺ ഹിന്ദുമതത്തിലേക്ക് മാറിയത്. ലിവിംഗ്സ്റ്റൺ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ മതപരിവർത്തനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. "ഒരു ഘട്ടത്തില്‍ എനിക്ക് മാതം മാറണം എന്ന് തോന്നി. അത് ഒരു പൊതു സംവാദത്തില്‍ ഞാന്‍ തുറന്നു പറഞ്ഞു. അത് ഏറെ സംഘര്‍ഷങ്ങളാണ് എനിക്ക് ഉണ്ടാക്കിയത്. അതിന്റെ ഫലമായി ഞാൻ ഹിന്ദുമതം സ്വീകരിച്ചു. ഞാൻ കൃഷ്ണഭക്തനാണ്, അതുകൊണ്ടാണ് ഞാൻ "ഹരേ രാമ ഹരേ കൃഷ്ണ" പ്രസ്ഥാനത്തിൽ ചേർന്നത്" - ലിവിംഗ്സ്റ്റൺ  ഇപ്പോള്‍ വൈറലായ വീഡിയോയില്‍ പറയുന്നു. 

'ബിസിനസിലെ ഏറ്റവും ശക്തയായ വനിത'; നേട്ടത്തിന് ഒറ്റയാള്‍ക്ക് മാത്രം നന്ദി പറഞ്ഞ് നയന്‍താര.!

ജിഗര്‍തണ്ട ഡബിൾ എക്സിനെക്കുറിച്ച് ക്ലിന്റ് ഈസ്റ്റ്വുഡ് അറിഞ്ഞു; ഉടന്‍ കാണും.!

Follow Us:
Download App:
  • android
  • ios