ഇതിഹാസ നടനും സംവിധായകനും തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ ആരാധകന് മറുപടി നൽകുകയും സിനിമ കാണാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നതാണ് വാര്‍ത്ത.

ചെന്നൈ: കാർത്തിക് സുബ്ബരാജിന്‍റെ ജിഗര്‍തണ്ട ഡബിൾ എക്സ് തീയറ്ററില്‍ വലിയ വിജയം നേടിയ ചിത്രമാണ്. അതിന് പിന്നാലെ ചിത്രം അടുത്തിടെ നെറ്റ്ഫ്ലിക്സിലും എത്തി. ക്ലിന്റ് ഈസ്റ്റ്വുഡിനും സത്യജിത് റേയ്ക്കും ചിത്രത്തില്‍ ട്രിബ്യൂട്ട് നല്‍കുന്നുണ്ട് സംവിധായകന്‍‌ കാർത്തിക് സുബ്ബരാജ്. 

രാഘവ ലോറൻസും എസ്‌ജെ സൂര്യയും പ്രധാന വേഷത്തില്‍‌ അഭിനയിച്ച ചിത്രം കാണണം എന്ന ഒരു തമിഴ് ചലച്ചിത്ര ആരാധകന്‍റെ അഭ്യര്‍ത്ഥനയോട് സാക്ഷല്‍ ക്ലിന്റ് ഈസ്റ്റ്വുഡിന്‍റെ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഇതിഹാസ നടനും സംവിധായകനും തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ ആരാധകന് മറുപടി നൽകുകയും സിനിമ കാണാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നതാണ് വാര്‍ത്ത.കാർത്തിക് സുബ്ബരാജ് അടക്കം ഈ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 

വിജയ് എന്ന ആരാധകൻ ക്ലിന്റ് ഈസ്റ്റ്‌വുഡിനെ എക്‌സിൽ ടാഗ് ചെയ്തുകൊണ്ട് ഇങ്ങനെ എഴുതി, "പ്രിയപ്പെട്ട ക്ലിന്‍റ് ഞങ്ങൾ ഇന്ത്യക്കാരാണ് ഞങ്ങൾ ജിഗർതണ്ട ഡബിൾ എക്സ് എന്ന പേരിൽ ഒരു തമിഴ് സിനിമ നിർമ്മിച്ചു. അത് നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. മുഴുവൻ സിനിമയിലും ഞങ്ങൾ നിങ്ങൾക്ക് ഒരു മികച്ച ട്രിബ്യൂട്ട് നൽകിയിട്ടുണ്ട്. നിങ്ങളെ ചെറുപ്പമാക്കി അതില്‍ ഞങ്ങള്‍ ചില ആനിമേറ്റഡ് രംഗങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.സമയം കിട്ടിയാൽ ദയവായി കാണുക"

എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഇതിന് ക്ലിന്റ് ഈസ്റ്റ്‌വുഡിന്‍റെ പേജില്‍ നിന്നും മറുപടി എത്തി "ഹായ്. ക്ലിന്റിന് ഈ സിനിമയെക്കുറിച്ച് അറിയാം, തന്റെ പുതിയ സിനിമയായ ജൂറർ 2 ചിത്രീകരണത്തിലാണ് അദ്ദേഹം അതിന് ശേഷം അദ്ദേഹം ഈ ചിത്രം കാണും" ക്ലിന്‍റിന്‍റെ പേജ് അഡ്മിന്മാര്‍‌ എഴുതിയ കുറിപ്പില്‍‌ പറയുന്നു. 

Scroll to load tweet…

കാര്‍ത്തിക് സുബ്ബരാജ് അടക്കം തമിഴ് സിനിമയിലെ പ്രമുഖര്‍ എല്ലാം തന്നെ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. തമിഴ് സിനിമയ്ക്ക് ലഭിച്ച വലിയ അംഗീകരമാണ് ഇതെന്നാണ് പല ആരാധകരും പറയുന്നത്. 

'ബിസിനസിലെ ഏറ്റവും ശക്തയായ വനിത'; നേട്ടത്തിന് ഒറ്റയാള്‍ക്ക് മാത്രം നന്ദി പറഞ്ഞ് നയന്‍താര.!

കെട്ടിവച്ച കാശ് പോയ തെരഞ്ഞെടുപ്പ് അടക്കം 19 വര്‍ഷമായി രാഷ്ട്രീയത്തില്‍; ദേവന്‍ ബിജെപിക്ക് ഗുണം ചെയ്യുമോ?