മുംബൈ: ബീറ്റ്റൂട്ട് ഇഷ്ടമുള്ളവരും അല്ലാത്തവരും കാണും. അതിനോട് വലിയ ഇഷ്ടമുള്ളവര്‍ നിത്യേന ആഹാരത്തില്‍ ഉള്‍പ്പെടുത്തിയെന്നും വരാം. എന്നാല്‍ ബീറ്റ്റൂട്ടിനോടുള്ള പ്രണയം ഭ്രാന്തമായാലോ!!!

ബിഗ് ബോസിലൂടെ പ്രശസ്തയായ നടി എല്ലി അവ്‍റാമിന് ബീറ്റ്റൂട്ട് വലിയ ഇഷ്ടമാണ്. ഭ്രാന്തമായ ഇഷ്ടമെന്ന് തന്നെ പറയാം. ഞായറാഴ്ച ദിവസം തനിക്ക് ബീറ്റ്റൂട്ടിന്‍റെ സുഗന്ധം വേണമെന്ന് ആഗ്രഹിച്ച് ശരീരത്തില്‍ മുഴുവന്‍ ബീറ്റ്റൂട്ട് തേച്ച് ചിത്രങ്ങള്‍ പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരമിപ്പോള്‍. 

ബീറ്റ്റൂട്ട് ചര്‍മ്മത്തിന് നല്ലതാണെന്നും വീട്ടിലിരുന്ന് ഇത് പ്രയോഗിക്കുന്നത് ഗുണം ചെയ്യുമെന്നും വീട്ടിലെ സഹായിയുടെ ഉപദേശം കേട്ടാണ് എല്ലി ചാടിപ്പുറപ്പെട്ടത്. പ്രിന്‍റഡ് ബിക്കിനി ധരിച്ച് ശരീരം മുഴുവന്‍ ബീറ്റ്റൂട്ട് നീരും തേച്ചാണ് എല്ലിയുടെ നില്‍പ്പ്. വിവിധ പോസുകളിലുള്ള കുറേയധികം ചിത്രങ്ങളും എല്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

''ബീറ്റ്റൂട്ടിനോടുള്ള പ്രണയം കാരണം. ഉഷ(വീട്ടിലെ സഹായി)യുടെ ആശയം. മാഡം, ശരീരം മുഴുവന്‍ പുരട്ടിയിട്ടുണ്ട്!...'' ഇപ്പോള്‍ തന്നെ കാണാന്‍ അന്യഗ്രഹജീവിയെപ്പോലെയുണ്ടെന്നും എല്ലി പോസ്റ്റില്‍ പറയുന്നു

ബിഗ് ബോസിന്‍റെ ഏഴാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു എല്ലി. നര്‍ത്തകിയെന്ന നിലയിലാണ് എല്ലി പ്രശസ്തയാകുന്നത് പിന്നീട് ടൈപ്പ് റൈറ്റര്‍, ഇന്‍സൈഡ് എഡ്ജ് 2 എന്നീ വെബ്സീരീസുകളിലും എല്ലി അഭിനയിച്ചു. കിസി കിസ്കോ പ്യാര്‍ കരൂന്‍ എന്ന ബോളിവുഡ‍് ചിത്രത്തിലും എല്ലി അവ്റാം അഭിനയിച്ചിട്ടുണ്ട്.