'കുറച്ച് വർഷം മുൻപ് മലയാള സിനിമയിലെ ഹാസ്യ കുലപതിയുടെ മകളെ കാണണം എന്ന് പറഞ്ഞപ്പോ തേവര കോളേജിനടുത്ത് ഹോട്ടൽ നടത്തുന്ന അജി ചേട്ടൻ അണ് ശ്രീലക്ഷമിയെ രാവിലെ കോളേജിലേക്കുള്ള നടത്തത്തിൽ കാണിച്ചു തന്നത്'
ജഗതി ശ്രീകുമാറിന്റെ മകള്‍, മുന്‍ ബിഗ് ബോസ് താരം, സിനിമാ താരം, അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ശ്രീലക്ഷ്മി ശ്രീകുമാറിന്.
അധികം സിനിമകളില്‍ മുഖം കാണിച്ചിട്ടില്ലെങ്കിലും ബിഗ് ബോസ് ഒന്നാം സീസണിലെ താരത്തിന്‍റെ പ്രകടനം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം. അതും ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു.
സോഷ്യൽ മീഡിയയില്‍ സജീവമായ താരം ഇപ്പോൾ പങ്കുവച്ച ഒരു ചിത്രം വൈറലായിരിക്കുകയാണ്. ചിത്രത്തിന് അറബിയിലായിരുന്നു താരം കാപ്ഷന്‍ കൊടുത്തത്. അതിനേക്കാള്‍ ഉപരി ചിത്രത്തിന് വന്ന കമന്‍റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
'കുറച്ച് വർഷം മുൻപ് മലയാള സിനിമയിലെ ഹാസ്യ കുലപതിയുടെ മകളെ കാണണം എന്ന് പറഞ്ഞപ്പോ തേവര കോളേജിനടുത്ത് ഹോട്ടൽ നടത്തുന്ന അജി ചേട്ടൻ അണ് ശ്രീലക്ഷമിയെ രാവിലെ കോളേജിലേക്കുള്ള നടത്തത്തിൽ കാണിച്ചു തന്നത്' എന്നായിരുന്നു ബാബു അഭിലാഷ് എന്നയാള്‍ കമന്‍റ് ചെയ്തത്. കമന്‍റിന് പുഞ്ചിരിയാണ് ശ്രീലക്ഷ്മി മറുപടി നല‍്കിയത്. ദുബായിൽ കൊമേഴ്‌സ്യൽ പൈലറ്റായ ജിജിൻ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ദുബായിലാണ് ശ്രീലക്ഷ്മി.
