കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് പങ്കുവെക്കുന്നതിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ടൊവീനോ പുറത്തുവിട്ടത്.

ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടന്‍ ടൊവീനോ തോമസും ഭാര്യ ലിഡിയയും. കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് പങ്കുവെക്കുന്നതിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ടൊവീനോ പുറത്തുവിട്ടത്.

2014ലായിരുന്നു ടൊവീനോയുടെയും ലിഡിയയുടെയും വിവാഹം. രണ്ട് മക്കളാണ് ദമ്പതികള്‍ക്ക്. ഇസ എന്നുപേരായ മൂത്ത മകളും തഹാന്‍ എന്നു പേരിട്ടിരിക്കുന്ന മകനും. ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് തഹാന്‍ പിറന്നത്. കുട്ടിയുടെ മാമോദിസ ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

View post on Instagram

താന്‍ നായകനാവുന്ന 'കള' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവീനോയ്ക്ക് പരുക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. ഈ മാസം ആദ്യവാരമായിരുന്നു സംഭവം. സിനിമയുടെ പിറവത്തു നടന്ന ഷെഡ്യൂളില്‍ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴാണ് താരത്തിന് പരുക്കേറ്റത്. അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ആശുപത്രി വിട്ട ടൊവീനോ നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'യാണ് ടൊവീനോയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ശ്രദ്ധേയ പ്രോജക്ട്. ആഷിക് അബു ഇന്നലെ പ്രഖ്യാപിച്ച 'നാരദനി'ലും ടൊവീനോ ആണ് നായകന്‍. അന്ന ബെന്‍ നായികയാവുന്ന ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് ഉണ്ണി ആര്‍ ആണ്.