ടൻ ശബരി നാഥിന്റെ അകാല നിര്യാണം ടെലിവിഷൻ ആരാധകരെ എന്ന പോലെ സീരിയൽ മേഖലയെയും ദുഖത്തിലാഴ്ത്തിയിരുന്നു. 'പാടാത്ത പൈങ്കിളി'യിലെ അരവിന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരുന്ന താരം സെപ്തംബറിലാണ് ഹൃദയാഘാതത്തെ തുടർന്ന് വിടവാങ്ങിയത്. 

ശബരി ചെയ്തിരുന്ന കഥാപാത്രം നടൻ നവീൻ അറക്കൽ അവതരിപ്പിക്കുമെന്നാണ് പുതിയ വാർത്ത. ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രൻ ചില എപ്പിസോഡുകളിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും, ആരാധകർ അതിൽ സന്തുഷ്ടരല്ലെന്ന് പറഞ്ഞ് താരം പിൻമാറിയിരുന്നു.

അതേസമയം, ഈ കഥാപാത്രം ഏറ്റെടുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നാണ് നവീനിന്റെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു നവീൻ ഇക്കാര്യം വ്യക്തമാക്കിയത്. ' ഞാൻ ഇതൊരു അനുഗ്രഹമായി കാണുന്നു. ശബരി എന്റെ മികച്ച സുഹൃത്തായിരുന്നു. ഒരു സുഹൃത്ത് എന്നതിനേക്കാൾ, അദ്ദേഹത്തിന്റെ പെരുമാറ്റത്തേയും ശാരീരിക ക്ഷമതയോടുള്ള സ്നേഹത്തേയും ഞാൻ ആരാധിച്ചിരുന്നു. അദ്ദേഹം ചെയ്ത കഥാപാത്രം ചെയ്യുക, അത് തീർച്ചയായും ഒരു ഭാഗ്യമാണ്. മഹാത്മാവിനുള്ള എന്റെ എളിയ ആദരമാണിത്.  പ്രേക്ഷകരോട് നീതി പുലർത്താൻ ഞാൻ പരമാവധി ശ്രമിക്കും'- നവീൻ പറയുന്നു.