ലയാളികളുടെ എക്കാലത്തെയും പ്രിയനടനാണ് ഇന്ദ്രൻസ്. കോസ്റ്റ്യൂം ഡിസൈനറായി സിനിമാ രം​ഗത്തെത്തിയ അദ്ദേഹം പിന്നീട് ഹാസ്യനടനായും സ്വഭാവ നടനുമൊക്കെയായി തിളങ്ങി. മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ഇപ്പോഴും അദ്ദേഹം. പലപ്പോഴും ഇന്ദ്രൻസിന്റെ വിനയവും പ്രകൃതവും മറ്റുള്ളവർക്ക് മാതൃകയാക്കാമെന്ന് പ്രേക്ഷകർ പറയാറുണ്ട്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനാണ്  അദ്ദേഹത്തെ പറ്റി വാചാലനായിരിക്കുന്നത്. 

ഇന്ദ്രൻസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഉണ്ണി അദ്ദേഹത്തെ പറ്റി വിവരിച്ചത്. 'വിനയവും താഴ്മയും ഒന്നും ദൗർബല്യത്തിന്റെ ലക്ഷണങ്ങളല്ല എന്ന് നമ്മളെ ബോധ്യപ്പെടുത്തിയ ആ വലിയ മനുഷ്യനൊപ്പം, പ്രിയ ഇന്ദ്രേട്ടനൊപ്പം' എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ഇന്ദ്രൻസിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

മേപ്പടിയാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിലാണ് ഇരുവരും ഇപ്പോൾ ഉള്ളത്. ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്. താരം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

With the Man who made all of us believe that to be humble and grounded is not a sign of weakness ! Dear Indrettan ❤️ Indrans 📸: Shijin P Raj

Posted by Unni Mukundan on Wednesday, 18 November 2020