Asianet News MalayalamAsianet News Malayalam

ഉര്‍ഫി ജാവേദ് ട്രാന്‍സ്‌ജെന്‍ഡറാണ് : വെളിപ്പെടുത്തലുമായി നടന്‍ ഫൈസന്‍ അന്‍സാരി

ഉര്‍ഫി ട്രാന്‍സ് ആണെന്ന് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ് എന്നുമാണ് ഫൈസാന്‍ മുംബൈയില്‍ പറഞ്ഞത്. 

Urfi Javed Is 'Transgender,' Actor Faizan Ansari Makes Shocking Claim vvk
Author
First Published Mar 28, 2023, 3:35 PM IST

മുംബൈ: ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ ഭയ്യാ കി ദുൽഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ചും ശ്രദ്ധേയയാണ് ഉർഫി ജാവേദ്. ഫാഷൻ ലോകത്തും ഉർഫി ജാവേദിന്റെ പേരിന് നല്ല തിളക്കമാണ്. ഉർഫിയുടെ വസ്ത്രങ്ങളും തീമും ഫാഷൻ ലോകത്തെ അമ്പരപ്പിക്കുന്നു. ഏത് അവതാറിലാണ് ഉർഫി പ്രത്യക്ഷപ്പെടുകയെന്നത് കൗതുകകരമാണ്. പലപ്പോഴും ഉര്‍ഫിയുടെ വസ്ത്രധാരണം വിവാദമാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉര്‍ഫിക്കെതിരെ വലിയ വെളിപ്പെടുത്തല്‍ നടത്തുകയാണ് മറ്റൊരു താരം. 

വളരെ ​ഗുരുതരമായ ആരോപണവുമായി ഉർഫിക്കെതിരെ  നടൻ ഫൈസാന്‍ അന്‍സാരി രംഗത്ത് വന്നിരിക്കുന്നത്. ഉര്‍ഫി ജാവേദ് ഒരു ട്രാന്‍സ്‌ജെന്‍ഡറാണ് എന്നാണ് ഫൈസാന്‍റെ വെളിപ്പെടുത്തല്‍. ഉര്‍ഫി ട്രാന്‍സ് ആണെന്ന് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ് എന്നുമാണ് ഫൈസാന്‍ മുംബൈയില്‍ പറഞ്ഞത്. ഉര്‍ഫി സംസാരിക്കുന്നതും ധരിക്കുന്നതും പെരുമാറുന്നതും അവളുടെ സ്വഭാവത്തിലെ പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും നടന്‍ ആരോപിക്കുന്നു. 

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന രീതിയില്‍ ഉര്‍ഫി പെരുമാറാണം എന്നാണ് ഫൈസാന്‍ പറയുന്നത്. ഇത് തെളിയിക്കാന്‍ താന്‍ ഏത് അറ്റം വരെയും പോകുമെന്നാണ് ഫൈസാന്‍ പറയുന്നത്. നേരത്തെ ഉര്‍ഫിക്കെതിരെ ഫത്വ പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസാന്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. ഗ്ലാമര്‍ വസ്ത്രം ധരിച്ചതിന് നടിക്കെതിരെ ഫൈസാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ഉര്‍ഫി മുംബൈയിയെ നശിപ്പിക്കും സമൂഹത്തെ നശിപ്പിക്കുമെന്ന് ഫൈസാന്‍ ആരോപിച്ചത്. തന്‍റെ വസ്ത്രധാരണ രീതികൊണ്ട് തന്നെ വലിയ ട്രോളുകളും കേസുകളും ഏറ്റുവാങ്ങുന്ന ഉര്‍ഫി പുതിയ വിവാദത്തില്‍ ആയിരിക്കുകയാണ് പുതിയ വെളിപ്പെടുത്തലോടെ. തനിക്കെതിരെ ഫത്വ എന്നതിനെ നേരത്തെ തന്നെ ഉര്‍ഫി എതിര്‍ത്തിരുന്നു ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് ഉര്‍ഫി വ്യക്തമാക്കിയിരുന്നു. 

അന്ന് വാങ്ങിയതൊരു സെക്കൻഡ് ഹാൻഡ് ജീപ്പ്, ഇന്ന് 45 ലക്ഷത്തിന്‍റെ പുത്തനൊരെണ്ണം സ്വന്തമാക്കി ബിഗ് ബോസ് താരം!

ട്വിറ്ററില്‍ പഠാന്‍ സംബന്ധിച്ച കങ്കണയുടെ പ്രസ്താവനയ്ക്ക്; കിടിലന്‍ മറുപടി നല്‍കി ഉര്‍ഫി; തര്‍ക്കം.!
 

Follow Us:
Download App:
  • android
  • ios