സ്ത്രീകളും പുരുഷന്മാരും ബീച്ച് വസ്ത്രങ്ങൾ ധരിച്ച് നീന്താൻ പോകുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ ഉർഫി ഒരു എത്‌നിക് ഫുൾസ്ലീവ് സൽവാർ സ്യൂട്ടിൽ കടൽത്തീരത്ത് ചുറ്റിനടക്കുന്നു. വീഡിയോയിൽ, ഉർഫിക്ക് പുറമെ ഒരു ചെറിയ കറുത്ത ടുപീസ് ധരിച്ച ഒരു സ്ത്രീയും നടക്കുന്നതും കാണാം.

ദുബായ്: ബിഗ് ബോസ് ഒടിടി ഫെയിം ഉർഫി ജാവേദ് വസ്ത്ര ധാരണത്തിന്‍റെ പേരിലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയാറ്. തുടർച്ചയായ ട്രോളുകൾ വരാറുണ്ടെങ്കിലും ഒരു ചുവടും പിന്നോട്ട് വയ്ക്കാതെ ഞെട്ടിപ്പിക്കുന്ന വസ്ത്രങ്ങളാണ് ഈ താരം ഇടാറ്. അത് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയും ആകാറുണ്ട്.

എന്നാല്‍ ഉർഫി ജാവേദിന്‍റെ പുതിയ മേക്ക് ഓവറില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അവളുടെ വിചിത്രമായ വസ്ത്രധാരണ രീതിക്ക് പേരുകേട്ട ഉര്‍ഫി ഇത്തവണ എത്തിയിരിക്കുന്ന ദേശി വസ്ത്രമായ സൽവാർ കമീസിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതും കുറേ സ്ത്രീകള്‍ ബിക്കിനിയിട്ട് നടക്കുന്ന ദുബായിലെ ഒരു ബീച്ചിൽ.

ഉര്‍ഫിയുടെ പാരമ്പര്യേതര ഫാഷൻ വേഷങ്ങള്‍ എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ നിറയുന്നതിനാല്‍ ദേശി വേഷത്തിലെ അവതാറിൽ ഉര്‍ഫിയെ കണ്ടപ്പോൾ ആരാധകർ ആശ്ചര്യപ്പെട്ടു. തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഉർഫി തന്നെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് “ഉർഫി ജാവേദ് പാരലല്‍ വേള്‍ഡില്‍” എന്നാണ് ഇതിന് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ദുബായിലെ ബീച്ചിൽ നിന്നുള്ളതാണ് വീഡിയോ.

View post on Instagram

സ്ത്രീകളും പുരുഷന്മാരും ബീച്ച് വസ്ത്രങ്ങൾ ധരിച്ച് നീന്താൻ പോകുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ ഉർഫി ഒരു എത്‌നിക് ഫുൾസ്ലീവ് സൽവാർ സ്യൂട്ടിൽ കടൽത്തീരത്ത് ചുറ്റിനടക്കുന്നു. വീഡിയോയിൽ, ഉർഫിക്ക് പുറമെ ഒരു ചെറിയ കറുത്ത ടുപീസ് ധരിച്ച ഒരു സ്ത്രീയും നടക്കുന്നതും കാണാം.

ഉർഫി വീഡിയോ അപ്‌ലോഡ് ചെയ്‌തതിന് തൊട്ടുപിന്നാലെ, അവളുടെ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിനെക്കുറിച്ച് നിരവധി പ്രതികരണവുമായി എത്തി. ഫാഷനിലെ ഉര്‍ഫിയുടെ ദേശി തിരഞ്ഞെടുപ്പിൽ ആരാധകർ അഭിനന്ദനവുമായി രംഗത്ത് എത്തി. 

ഒരു ആരാധകൻ എഴുതി, "അത്ഭുതം, അത്ഭുതം, അത്ഭുതം", മറ്റൊരാൾ എഴുതി "ബീച്ചില്‍ സല്‍വാര്‍ ഇട്ട് പോകും, പൊതുസ്ഥലത്ത് ബിക്കിനിയിട്ട് പോകും, അതാണ് ഉർഫി." അപ്പോള്‍ മറ്റൊരാള്‍ എഴുതി "ഇപ്പോള്‍ ഒരു പെണ്‍കുട്ടിയെ പോലെ തോന്നുന്നു" മറ്റൊരാൾ അയാൾക്ക് വിശ്വസിക്കാൻ കഴിയാത്തതുപോലെ "അസാധ്യം" എന്ന് എഴുതി.

വാച്ചുകള്‍ കൊണ്ട് ഉർഫിയുടെ മിനി സ്കർട്ട്; സമയം എത്രയായെന്ന് ക്യാപ്ഷനും!

'ഡ്രസ്സിന്‍റെ പകുതി എവിടെ?'; വീണ്ടും ഉര്‍ഫിയെ ട്രോളി സോഷ്യല്‍ മീഡിയ