ആളുകള്‍ ട്രോളും തോറും തന്‍റെ ഓരോ ഫാഷന്‍ പരീക്ഷണങ്ങളും ഉര്‍ഫി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുത്തന്‍ ഒരു ഔട്ട്ഫിറ്റില്‍  പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഉര്‍ഫി.

വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ 'ഓവര്‍ ഗ്ലാമറസ്' ആകുന്നുണ്ടെന്നും 'കോപ്പിയടി' ആണെന്നുമൊക്കെയാണ് ആക്ഷേപം. അതേസമയം, താന്‍ എപ്രകാരം വസ്ത്രം ധരിക്കണമെന്ന് പറയാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഉര്‍ഫിയും പറയുന്നു. 

ആളുകള്‍ ട്രോളും തോറും തന്‍റെ ഓരോ ഫാഷന്‍ പരീക്ഷണങ്ങളും ഉര്‍ഫി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുത്തന്‍ ഒരു ഔട്ട്ഫിറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഉര്‍ഫി. 'ഗാലക്സി ഡ്രസ്സ്’ ആണു താരത്തിന്റെ പുതിയ പരീക്ഷണം. പതിവ് പോലെ ഈ ലുക്കിനും താരത്തിന് ട്രോള്‍ ലഭിച്ചു. 

ഒരു അവാർഡ് ഷോയിലാണ് ‘ഗാലക്സി ഡ്രസ്സിൽ’ ഉർഫി തിളങ്ങിയത്. മിനി ഓഫ് ഷോൾഡർ ഡ്രസ്സ് ആണ് താരം ധരിച്ചത്. തിളങ്ങുന്ന മെറ്റീരിയലിലാണ് ഡ്രസ്സിന്റെ പകുതി ഭാഗം. എന്നാൽ മറുഭാഗത്ത് ചർമ്മത്തിന്റെ നിറത്തിലുള്ള ടൈറ്റ് മെറ്റീരിയലാണുള്ളത്. കണ്ടാൽ അവിടെ വസ്ത്രമില്ല എന്നു തോന്നും. ഇതിന്‍റെ വീഡിയോ ഉര്‍ഫി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

സംഭവം വൈറലായതോടെ ട്രോളുകളും നിറഞ്ഞു. ഡ്രസ്സിന്റെ പകുതി എവിടെ എന്നാണ് ഉർഫിയോട് പലരും ചോദിക്കുന്നത്. ശ്വേത ഗുർമീത് കൗർ ആണ് താരത്തിനായി ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. 

View post on Instagram
View post on Instagram

Also Read: ആലിയ തിളങ്ങിയത് ഗൂച്ചിയുടെ മെറ്റേണിറ്റി വെയറില്‍; വില 3 ലക്ഷം രൂപ!