നോർത്ത് ഇന്ത്യയിൽ തന്റെ പേരിൽ ക്ഷേത്രമുണ്ടെന്നും സൗത്ത് ഇന്ത്യയിലും വേണമെന്നും ഉർവശി റൗട്ടേല. താരത്തിന്റെ ഈ അവകാശവാദം ബോളിവുഡിൽ ട്രോളും വിവാദവും ആയി മാറി.

മുംബൈ: സിനിമതാരങ്ങളോടുള്ള ആരാധനയ്ക്ക് വേണ്ടി പലതും ചെയ്യാറുണ്ട് ഇന്ത്യന്‍ സിനിമ ആരാധകര്‍ കട്ടൗട്ടില്‍ പാല്‍ ഒഴിക്കുന്നതും പൂജയും ഒക്കെ കടന്ന് താരങ്ങള്‍ക്ക് വേണ്ടി ക്ഷേത്രം പോലും പണിത സംഭവങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്‍റെ പേരില്‍ നോര്‍ത്ത് ഇന്ത്യയില്‍ ക്ഷേത്രം ആരാധകര്‍ പണിതിട്ടുണ്ടെന്നും, അത് പോലെ ഒന്ന് സൗത്ത് ഇന്ത്യയിലും വേണമെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഒരു താരം. 

അത് മറ്റാരും അല്ല ഉര്‍വശി റൗട്ടേലയാണ്. തുടര്‍ച്ചയായി അഭിമുഖങ്ങളിലൂടെ വിവാദം സൃഷ്ടിക്കുന്ന ഉര്‍വശിയുടെ പുതിയ അവകാശവാദം ഇപ്പോള്‍ ബോളിവുഡില്‍ ട്രോളും ഒപ്പം വിവാദവുമായി മാറുന്നുണ്ട്. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇത്തരം ഒരു അവകാശവാദം നടത്തിയത്. 

എന്‍റെ പേരില്‍ ബദ്രീനാഥില്‍ ഒരു അമ്പലമുണ്ട്. ഉര്‍വശി എന്ന പേരില്‍, അവിടെ ആളുകള്‍ പൂജ നടത്താറുണ്ട് എന്നാണ് ഉര്‍വശി പറഞ്ഞത്. അത് നിങ്ങളുടെ പേരിലാണോ എന്ന് ചോദ്യകര്‍ത്താവ് ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്. ഉര്‍വശി എന്ന പേരില്‍ ആണല്ലോ ആ അമ്പലം. അതില്‍ ആളുകള്‍ നിങ്ങളെ ദേവിയായി കാണാറുണ്ടോ എന്ന ചോദ്യത്തിന് അവിടെ പൂജയൊക്കെ നടക്കാറുണ്ടല്ലോ എന്നാണ് ഉര്‍വശി പറയുന്നത്. 

ബദ്രീനാഥ് ക്ഷേത്രത്തിന് കിലോമീറ്ററുകള്‍ അടുത്താണ് ഈ ക്ഷേത്രം എന്നാണ് ഉര്‍വശിയുടെ അവകാശവാദം. ഛാര്‍ ദാം യാത്ര നടത്തുന്ന ആര്‍ക്കും തന്‍റെ പേരിലുള്ള ക്ഷേത്രം കാണാന്‍ സാധിക്കും എന്നാണ് ഉര്‍വശി പറയുന്നത്. ആ ക്ഷേത്രത്തില്‍ പൂജ നടക്കാറുണ്ടോ എന്ന ചോദ്യത്തിന് ക്ഷേത്രം അല്ലെ അതൊക്കെ നടക്കും എന്നും ഉര്‍വശി പറയുന്നു.

View post on Instagram

അതേ സമയം ദക്ഷിണേന്ത്യയില്‍ താന്‍ ഇപ്പോള്‍ താരമാണെന്നും, അവിടെ ഏറെ ആരാധകരുണ്ടെന്നും അതിനാല്‍ തനിക്ക് അവിടെയും ക്ഷേത്രം വേണം എന്ന് ആഗ്രഹമുണ്ടെന്നാണ് ഉര്‍വശി റൗട്ടേല പറയുന്നു. അതേ സമയം താരത്തിന്‍റെ ഈ അഭിമുഖത്തിന് എതിരെ വ്യാപകമായ ട്രോളുകളും വിമര്‍ശനങ്ങളും വരുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. 

തീയറ്ററില്‍ ലഭിക്കുന്നത് വന്‍ അഭിപ്രായം, പക്ഷെ അക്ഷയ് ചിത്രം കേസരി 2വിന് വന്‍ തിരിച്ചടി !

തിയറ്ററിൽ പരാജയം; ഒടിടിയിൽ കയ്യടി നേടി ‘ഋ’