പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയായ വാനമ്പാടി വീണ്ടും വഴിത്തിരിവിലേക്ക്. മോഹന്റെ മുന്‍കാമുകിയും, അനുമോളുടെ അമ്മയുമായ നന്ദിനിയുടെ മരണം കൊലപാതകമാണെന്ന് തെളിയുന്ന രീതിയിലാണ് കഥാഗതി. പണ്ടൊരിക്കല്‍ പത്മിനിയും  ഡാഡിയും സഞ്ചരിച്ച കാറിടിച്ചാണ് നന്ദിനി മരണപ്പെടുന്നത്. അതുകണ്ടുനിന്ന ഭദ്ര എന്ന കല്ല്യാണിക്ക് കേസ് ഇല്ലാതാക്കാനായി പത്മിനിയും മറ്റും പണവും നല്‍കിയിരുന്നു. അതിനുശേഷമാണ് ഭദ്ര കല്ല്യാണിയായി ശ്രീമംഗലത്തെത്തുന്നതും. നന്ദിനിയുടെ മകള്‍ അനുമോള്‍ ചന്ദ്രന്റേയും നിര്‍മ്മലയുടേയും പൊന്നോമലായി എത്തുന്നതും. എന്നാല്‍ തങ്ങളുടെ കാര്‍തട്ടി മരിച്ചത് മോഹന്റെ മുന്‍കാമുകിയാണെന്ന് പത്മിനിയും മറ്റും അറിയുന്നില്ല. മോഹന്റെ കാമുകിയുടെ പേര് നന്ദിനി എന്നാണെന്നും, മരിച്ചത് ഒരു നന്ദിനി എന്നു പേരുള്ള സ്ത്രീയാണെന്ന് അറിഞ്ഞിട്ടും രണ്ടുപേരും ഒന്നാണെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല.

എന്നാല്‍ മഹിയുടെ പ്രശ്‌നമൊഴിഞ്ഞെന്ന് സമാധാനിച്ചിരിക്കുന്ന പത്മിനിക്ക് അടുത്ത പ്രഹരമേല്‍ക്കാന്‍ പോകുകയാണ്. തന്റെ നന്ദിനിയുടെ മകളെ അന്വേഷിച്ചുപോകുന്ന മോഹന്‍ ചന്ദനച്ചോലയില്‍ച്ചെന്ന് സത്യങ്ങളറിയുകയാണ്. ഇത്തരത്തിലെ കഥാഗതികള്‍ പരമ്പരയ്ക്ക് പുത്തന്‍ ആകാംക്ഷകള്‍ നല്‍കുകയാണ്.

മോഹന്‍ വീട്ടില്‍നിന്ന് പോയതിന്റെ ചര്‍ച്ചയാണ് പത്മിനിയും മറ്റും നടത്തുന്നത്. ചര്‍ച്ചയിലേക്ക് പത്മിനിയുടെ സഹോദരന്‍ ജയരാജനും എത്തുന്നുണ്ട്. ജയനോട് പത്മിനി അനുമോള്‍ തന്നെ വിരട്ടിയതിനെപ്പറ്റിയും മറ്റും പറയുന്നുണ്ട്. മോഹന്‍ എങ്ങോട്ടാണ് പോയതെന്ന് അനുമോള്‍ക്ക് അറിയാമെന്നും, എന്നാല്‍ അവളൊന്നും പറയുന്നില്ലെന്നും പത്മിനി പറയുകയാണ്. മോഹന്‍ ചന്ദനച്ചോലയിലേക്ക് പോയിരിക്കുമെന്നാണ് അവര്‍ കരുതുന്നതും. അതേസമയം അനുമോള്‍ ഇന്ന് അമ്മയുടെ ആണ്ടാണ് എന്ന് അനുമോള്‍ നിര്‍മ്മലയോട് പറയുകയാണ്. അത് മോഹന് അറിയാമോ എന്ന് നിര്‍മ്മല ചോദിക്കുമ്പോള്‍, ഇല്ലായെന്ന് അനുമോള്‍ പറയുകയാണ്. എന്നാല്‍ ചന്ദനച്ചോലയിലെത്തിയ മോഹന്‍ യാദൃശ്ച്യാ കാര്യങ്ങളെല്ലാമറിയുകയാണ്.

ഭദ്രയുടെ വീട്ടിലെത്തിയ മോഹന് ഭദ്രയെ കാണാന്‍ കഴിയുന്നില്ല. പക്ഷെ അടുത്ത വീട്ടിലെ സ്ത്രീയില്‍നിന്നും മോഹന്‍ നന്ദിനിയുടെ മരണത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ അറിയുകയാണ്. കഥ എല്ലാം കേട്ട മോഹന് മരണത്തിനുത്തരവാദി പത്മിനിയാണെന്ന ഏകദേശചിത്രം കിട്ടുന്നുണ്ട്. അതേസമയം അപകടം നടന്ന ദിവസത്തെ കാര്യങ്ങള്‍ പത്മിനി വീട്ടില്‍ പറയുകയാണ്. അന്ന് നടന്നത് വെറും അപകടം തന്നെയാണെന്നത് പത്മിനി പറയുന്നുണ്ട്. ഇനി ആ അപകടത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ച്, കേസ് വീണ്ടും തുറക്കാനാണോ മോഹന്‍ ശ്രമിക്കുന്നത് എന്നും പത്മിനിക്കും മറ്റും സംശയമുണ്ട്.

അപകടത്തിന്റെ വിവരങ്ങള്‍ അറിയുന്നതിനായി മോഹന്‍ ചന്ദനച്ചോലയിലെ പൊലീസ് സ്‌റ്റേഷനിലേക്ക് പോകുന്നു. പൊലീസുകാര്‍ പിന്നണി ഗായകനായ മോഹനെ ഹൃദ്യമായാണ് എതിരേല്‍ക്കുന്നത്. കേസിന്റെ ഫയല്‍ എടുക്കാന്‍ കോണ്‍സ്റ്റബിള്‍ പോകുന്നു. അപ്പോള്‍ കോണ്‍സ്റ്റബിള്‍ പണ്ടത്തെ പൊലീസുകാരനായ ശ്രീമംഗലത്തെ ജയരാജന്‍ എഫ് ഐആര്‍ മാറ്റി എഴുതാന്‍ പറഞ്ഞത് മറ്റൊരു പോലീസുകാരനോട് പറയുന്നുണ്ട്. എന്നിട്ട് ജയരാജിനെ ഫോണ്‍ വിളിച്ചും പറയുന്നുണ്ട്. എല്ലാം കേട്ട് തന്നോട് പറയണം എന്ന് ജയരാജ് പറയുന്നുണ്ട്. കേസ് വീണ്ടും തുടങ്ങണം എന്ന് മോഹന്‍ എസ് ഐയോട് പറയുന്നു. അതുകേട്ട കോണ്‍സ്റ്റബിള്‍ ഇടങ്കേലിടാന്‍ ശ്രമിക്കുന്നുവെങ്കിലും നടക്കുന്നില്ല. ഇതെല്ലാം അറിഞ്ഞ ജയരാജ് നേരെ ശ്രീമംഗലത്തെത്തി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു.

പത്മിനിയുടെ ഡാഡി സത്യങ്ങളറിഞ്ഞ് ആകെ പൊല്ലാപ്പായി എന്നു കരുതുന്നു. എഫ്ഐആറില്‍ ഡാഡിയുടെ പേരാണ് കുറ്റവാളിയായി എഴുതിയിരിക്കുന്നത് എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. വണ്ടി ഓടിച്ചത് സുദേവന്‍ ആണെങ്കിലും പേര് മോനോന്റെയാണ്. അതേ സമയം എസ്.ഐയും മോഹനും സുഹൃത്തുക്കളെന്ന പോലെ സംസാരിക്കുകയാണ്. ഏതായാലും കേസ് നമ്മള്‍ വീണ്ടും അന്വേഷിക്കുമെന്നാണ് എസ്ഐ പറയുന്നത്. എന്നാല്‍ ഇതിനെപ്പറ്റിയൊന്നും പത്മിനി അറിയുന്നില്ല. ഡാഡിയും ജയരാജനും തമ്മിലെ സംസാരം എന്താണെന്നറിയാതെ ആകാംക്ഷയോടെ നില്‍ക്കുന്ന പത്മിനിയെ കാണിച്ചാണ് പുതിയ ഭാഗം അവസാനിക്കുന്നത്.

ശ്രീമംഗലത്ത് പുത്തന്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണ്. ഇനി പ്രശ്‌നങ്ങളില്ലെന്നോര്‍ത്ത് ഇരിക്കുന്ന പത്മിനി ജയിലിലാകുമോ. ഭാഗങ്ങള്‍ക്കായി കാത്തിരിക്കാം.