ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് വാനമ്പാടി. ടെലിവിഷന്‍ റേറ്റിങ്ങില്‍ തോല്‍പ്പിക്കാനാവാത്ത പരമ്പരയെന്ന പ്രത്യേകതയും വാനമ്പാടിക്കുണ്ട്. അതിലെ പദ്മിനിയെയും തംബുരുവിനെയും മോഹന്‍ കുമാറിനെയും അനുമോളെയുമെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് വീട്ടുകാരെയെന്നപോലെ പരിചിതമാണ്.

ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ ഷൂട്ടിങ് നടക്കുന്നില്ല. അതുകൊണ്ടുതന്നെ താല്‍ക്കാലികമായി വാനമ്പാടിയുടെ ഷൂട്ടിങ്ങും നിര്‍ത്തിവച്ചിരിക്കുകയാണ്. കൊവിഡ് എല്ലാ താരങ്ങളെയും വീട്ടിലിരുത്തിയിരിക്കുകയാണെന്ന് ചുരുക്കം. ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം തങ്ങളുടെ ആരാധകരെ കാണാന്‍ വാനമ്പാടി കുടുംബാംഗങ്ങള്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലാണ് അനുവും തംബുരുവും മോഹനും പദ്മിനയുമെല്ലാം എത്തിയത്. 

പരസ്പരം തമാശകള്‍ പറഞ്ഞും കഥകള്‍ പറഞ്ഞും ചെലവഴിക്കുകയാണ് താരങ്ങള്‍. മോഹന്‍ കുമാര്‍ മലയാളം സംസാരിക്കുമോ എന്നും തംബുരു സുന്ദരിയാണെന്നും തുടങ്ങി നിരവധി കമന്‍റുകളുമായാണ് ആരാധകര്‍ ടീമിനെ ഏറ്റെടുത്തത്. വീട്ടിലെ വിശേഷങ്ങളും ഷൂട്ടിങ് സെറ്റിലെന്നപോലെ സ്വാഭാവികമായി കളിയും തമാശയുമായാണ് എല്ലാ താരങ്ങളും എത്തിയത്.