മഞ്ഞുരുകുംകാലം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ചുവടുവച്ച താരമാണ് വയനാട് സ്വദേശിനിയായ മോനിഷ.

മഞ്ഞുരുകുംകാലം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ചുവടുവച്ച താരമാണ് വയനാട് സ്വദേശിനിയായ മോനിഷ. പരമ്പരയിലെ ജാനിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്.

പരമ്പരകളിലെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് മോനിഷയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം കണ്ടെത്താൻ സാധിച്ചു. ഒപ്പം ടെലിവിഷൻ മേഖലയിൽ സാന്നിധ്യമുറപ്പിക്കാനും താരത്തിനായി. രണ്ടുവര്‍ഷം മുന്‍പായിരുന്നു മോനിഷയുടെ വിവാഹം. 

മോനിഷയുടെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. വിവാഹശേഷവും താരം പരമ്പരകളിൽ സജീവമായി തുടര്‍ന്നു. ഇപ്പോള്‍ ചാക്കോയും മേരിയും എന്ന സീരിയലിലാണ് മോനിഷ അഭിനയിക്കുന്നത്. അടുത്തിടെ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. 

View post on Instagram
View post on Instagram