ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ഏപ്രില്‍ 11ന് ആയിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം റിലീസ് ചെയ്തത്.

ളരെ ആഘോഷപൂർവം ചിത്രീകരിച്ച സിനിമയാണ് 'വർഷങ്ങൾക്കു ശേഷം' എന്ന് വിനീതും ടീമും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങളും പല വീഡിയോകളിലൂടെയും പ്രേക്ഷകർ കണ്ടതുമാണ്. അത്തരത്തിൽ ഷൂട്ടിംഗ് ദിവസത്തിലെ ഒരു രാത്രിയിൽ ഒരു പാട്ട് വീഡിയോ ആണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പങ്കുവെച്ചിരിക്കുന്നത്.

നരൻ സിനിമയിലെ 'ഓ ഹോ ഹോ ഓ നരൻ..' എന്ന പാട്ടാണ് വിശാഖ് സുബ്രഹ്മണ്യവും താരങ്ങളും പാടുന്നത്. എന്നാൽ വീഡിയോയിൽ പാട്ട് ശരിക്കും പാടിയ സംവിധായകൻ വിനീത് ഇല്ല. 'ഞങ്ങൾ പാടും.. ഡയറക്ടർ ഉറങ്ങും', എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് പ്രണവ് മോഹൻലാൽ, ബേസിൽ ജോസഫ്, ചിത്രത്തിന്റെ സഹ സംവിധായകൻ അഭയ് വാര്യർ എന്നിവരാണ് വീഡിയോയിൽ പാടുന്നത്.

View post on Instagram

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ഏപ്രില്‍ 11ന് ആയിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും കസറി. എപ്രിൽ 17നാണ് ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയത്. 100 കോടി കടക്കാനുള്ള എല്ലാ സാധ്യതകളും വർഷങ്ങൾക്കു ശേഷത്തിനുണ്ട് എന്നാണ് അണിയറക്കാരുടെ പക്ഷം. റിലീസ് ചെയ്ത ആദ്യ ദിവസം കേരളാ ബോക്സ് ഓഫീസിൽ നിന്നും മൂന്ന് കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

ഇനി നിവിന്റെ കാലം, ആൽപറമ്പിൽ ​ഗോപിയായി വിളയാട്ടം; ചിരിപ്പിച്ച് രസിപ്പിച്ച് 'മലയാളി ഫ്രം ഇന്ത്യ' സോം​ഗ്

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിരുന്നത്.