പിന്നാലെ ഇപ്പോള്‍ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് ശരണ്യ. 'അതിശയകരമായിരിക്കുന്നു, എനിക്ക് ഇതൊരു പുതിയ യുഗം' എന്നാണ് ശരണ്യ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് നടി ശരണ്യ ആനന്ദ് ഇന്‍സ്റ്റഗ്രാമില്‍ ബീച്ചില്‍ ബിക്കിനിയിട്ട് അവധിക്കാലം ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചത്. . ബീച്ചില്‍ നിന്നും ബിക്കിനി ധരിച്ച് വെള്ളത്തിലറങ്ങി നില്‍ക്കുന്ന ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ ശരണ്യ പങ്കുവെച്ചത്. 'ബീച്ചിലെ വൈബിനെ കുറിച്ച് നിങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ ചിലത് നല്‍കുന്നു', എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി ശരണ്യ കുറിച്ചിരിക്കുന്നത്. ഇതോടെ ഫോട്ടോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്നത് ഫോട്ടോ വൈറലായി. 

പിന്നാലെ ഇപ്പോള്‍ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് ശരണ്യ. 'അതിശയകരമായിരിക്കുന്നു, എനിക്ക് ഇതൊരു പുതിയ യുഗം' എന്നാണ് ശരണ്യ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ വീഡിയോ വൈറലായിരിക്കുകയാണ്. പലരും ശരണ്യയുടെ ബോള്‍ഡ്നസിനെ അഭിനന്ദിച്ച് കമന്‍റ് ഇടുന്നുണ്ട്. 

View post on Instagram

കുടുംബ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ അതിജീനവും മറ്റുമാണ് പരമ്പരയുടെ പ്രധാന പ്രതിപാദ്യ വിഷയമെങ്കിലും സബ് പ്ലോട്ടുകളിലൂടെ വളരെ വലിയൊരു കഥയാണ് പരമ്പര പറയുന്നത്. ആദ്യ ഭാര്യയായ സുമിത്രയെ ഉപേക്ഷിച്ച്, സിദ്ധാര്‍ത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ശേഷം വേദികയേയും സിദ്ധാര്‍ത്ഥ് ഉപേക്ഷിക്കുന്നു. കാന്‍സര്‍ രോഗി കൂടിയായ വേദികയെ ഇപ്പോള്‍ പരിചരിക്കുന്നത്, സിദ്ധാര്‍ത്ഥിന്റെ മുന്‍ ഭാര്യയായ സുമിത്രയാണ്.

വില്ലന്‍ വേഷത്തിലാണെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടതാരമാണ് കുടുംബ വിളക്കിലെ വേദിക. വേദികയെ അവതരിപ്പിക്കുന്നത് നടി ശരണ്യ ആനന്ദാണ്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിലാണ് ശരണ്യ മുൻപ് അഭിനയിച്ചത്.

ശരണ്യയെ പോലെ നടിയുടെ ഭര്‍ത്താവ് മനേഷും ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. ബിസിനസ്സുകാരനായ മനേഷ് ശരണ്യക്ക് ഒപ്പം നിരന്തരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. അടുത്തിടെ ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ ശരണ്യക്ക് ഒപ്പം മത്സരാർഥിയായും മനേഷ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. തന്‍റെയും ഭര്‍ത്താവിന്‍റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പങ്കുവയ്ക്കാറുണ്ട് ശരണ്യ.

ലോകേഷ് രജനി ചിത്രം 'തലൈവർ 171' ന് മലയാളത്തില്‍ നിന്നും ഒരു 'സൂപ്പര്‍താര വില്ലന്‍'?: വന്‍ സര്‍പ്രൈസ്.!

ലെനയ്ക്ക് കിളിപോയി എന്ന് പറയുന്നവര്‍ക്കാണ് കിളി പോയിരിക്കുന്നത്: സുരേഷ് ഗോപി