മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് വീണ നായര്‍. ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു വീണ. ബിഗ് ബോസ് പ്ലാറ്റ്ഫോമില്‍ നിന്നും നിരവധി പുതിയ ആരാധകരെ നേടിയാണ് വീണ ഷോ പൂര്‍ത്തിയാക്കിയത്. ബിഗ്ബോസിനുശേഷം സോഷ്യല്‍മീഡിയയില്‍ സജീവമാണ് വീണ. അടുത്തിടെ യൂട്യൂബിലും സജീവമായ വീണ പങ്കുവയ്ക്കുന്ന വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്.

ക്രിസ്തുമസ് സിരീസ് ഫോട്ടോഷൂട്ടിലെ മനോഹരമായ ചിത്രങ്ങളാണ് വീണ പങ്കുവച്ചിരിക്കുന്നത്. നിറയെ വര്‍ക്കുകളുള്ള റെഡ് കളര്‍ പാര്‍ട്ടി ഫ്രോക്കിലാണ് ചിത്രത്തില്‍ വീണയെത്തിയിരിക്കുന്നത്. ചിത്രം മനോഹരമാണെന്നുപറഞ്ഞ് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. ഹെയര്‍സ്റ്റൈലിനെപ്പറ്റിയും മേക്കപ്പിനെപ്പറ്റിയുമെല്ലാം ആരാധകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

വീണയുടെ ബിഗ്‌ബോസ് സുഹൃത്തുക്കളായ അലീന പടിക്കല്‍, ആര്യ എന്നിവരെല്ലാംതന്നെ ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്. ചെറിയ പൊളി എന്നാണ് ആര്യ ചിത്രത്തിന് കമന്റ് ചെയ്യുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by veena nair (@veenanair143)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by veena nair (@veenanair143)