Asianet News MalayalamAsianet News Malayalam

"മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും": ആശുപത്രി കിടക്കയില്‍ നിന്നും തന്‍റെ രോഗാവസ്ഥ പറഞ്ഞ് വീണ നായര്‍

നിരവധിപ്പേരാണ് വീണ നായരെ ആശ്വസിപ്പിച്ച് പോസ്റ്റിന് അടിയില്‍ എത്തിയിരിക്കുന്നത്. പലരും വേഗം അസുഖം ഭേദമാകട്ടെ എന്ന് ആശംസിക്കുന്നുണ്ട്. വീണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം എന്നും പല കമന്‍റുകളും പറയുന്നുണ്ട്.

veena nair suffering from fibromyalgia again reveals in social media post vvk
Author
First Published Jul 15, 2023, 2:12 PM IST

കൊച്ചി: മിനിസ്‌ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച് വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ആസ്വാദക മനസില്‍ തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വീണ നായര്‍. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ പങ്കാളിത്തവും വീണയ്ക്ക് കരിയറില്‍ ഗുണം ചെയ്‍തിട്ടുണ്ട്. മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ ബിഗ്‌ബോസില്‍ കാഴ്ചവെച്ചത്. 

വലിയൊരു കൂട്ടം ആരാധകരെയും നേടിയാണ് വീണ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തെത്തിയത്.  സോഷ്യല്‍മീഡിയയില്‍ സജീവമായ വീണ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് തന്‍റെ രോഗാവസ്ഥ വിവരിച്ച് വീണ ഒരു പോസ്റ്റ് ഇട്ടത്. 

ആശുപത്രി കിടക്കയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് വീണ തന്നെയാണ് മൂന്ന് വര്‍ഷത്തിന് ശേഷം ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥ വീണ്ടും വന്ന കാര്യം വെളിപ്പെടുത്തിയത്.  'മൂന്ന് വർഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാൾജിയ സ്ഥിരീകരിച്ചു'  എന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍. 

ഇതിനകം നിരവധിപ്പേരാണ് വീണ നായരെ ആശ്വസിപ്പിച്ച് പോസ്റ്റിന് അടിയില്‍ എത്തിയിരിക്കുന്നത്. പലരും വേഗം അസുഖം ഭേദമാകട്ടെ എന്ന് ആശംസിക്കുന്നുണ്ട്. വീണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം എന്നും പല കമന്‍റുകളും പറയുന്നുണ്ട്. മുൻപൊരിക്കൽ ഇതേ രോഗം ബാധിച്ചത് വീണ തുറന്നു പറഞ്ഞിരുന്നു. അന്നും ഈ രോഗാവസ്ഥ ചര്‍‌ച്ചയായിരുന്നു. 

സ്ത്രീകളിലായി കൂടുതല്‍ കാണപ്പെടുന്ന രോഗാവസ്ഥയാണ് പേശിവാതം അഥവ ഫൈബ്രോമയാള്‍ജിയ. വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദന, ക്ഷീണം, ഉറങ്ങാൻ കഴിയാതാവുക എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. വളരെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ ലക്ഷണങ്ങളോടു കൂടിയ ഈ രോഗാവസ്ഥയിലേക്ക് നയിക്കാനുള്ള പ്രധാന കാരണങ്ങളായി പറയുന്നത് ശാരീരികമോ, മാനസികമോ ആയ സ്ട്രെസ് ആണ്.

സവർണ്ണ ഫാസിസ്റ്റ് ആയ ഞാൻ 3 വർഷം താമസിച്ച ദളിത് കോളനി; ചിത്രം പങ്കുവച്ച് അഖില്‍ മാരാര്‍

'മാത്തുക്കുട്ടി എന്‍ഗേജ്ഡ്' : വൈറലായി വീഡിയോയും ചിത്രങ്ങളും

Latest Videos
Follow Us:
Download App:
  • android
  • ios