വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇരുവരും ഒന്നിച്ചുള്ള ലഞ്ച് ഡേറ്റിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിംഗിലാണ് എന്നത് സിനിമ ലോകത്തെ പരസ്യമായ രഹസ്യമാണ്. തങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലും ഇരുവരും ഒന്നിച്ചാണ് എന്നത് സോഷ്യല്‍ മീ‍ഡിയ പോസ്റ്റില്‍ നിന്നും മറ്റും പ്രേക്ഷകര്‍ക്ക് വ്യക്തമാണ്. 

അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ് ഒടുവിൽ താൻ അവിവാഹിതനല്ലെന്ന് സമ്മതിച്ചിരുന്നു. തന്‍റെ പങ്കാളിയുടെ പേര് പറയാതെ, താൻ ഒരു ബന്ധത്തിലാണെന്ന് താരം സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഇരുവരും തമ്മിലുള്ള ലഞ്ച് ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഇരുവരുടെയും ലഞ്ച് ഡേറ്റിനിടെ ദൂരെ നിന്ന് ക്ലിക്ക് ചെയ്ത ഒരു ചിത്രമാണ് റെഡ്ഡിറ്റിലും മറ്റും വൈറലാകുന്നത്. ഫോട്ടോയിൽ, വിജയുടെ മുഖം ദൃശ്യമാണ്, അതേസമയം രശ്മിക മേശയ്ക്ക് കുറുകെ ക്യാമറയ്ക്ക് തിരിഞ്ഞ് ഇരിക്കുന്നത് കാണാം. വൈറലായ റെഡ്ഡിറ്റ് ത്രെഡിലെ അടുത്ത ചിത്രത്തിൽ നീല നിറത്തിലുള്ള വസ്ത്രം ധരിച്ച രശ്മിക ഭക്ഷണം ആസ്വദിക്കുന്ന ചിത്രമുണ്ട്. 

വിജയ്‌യും രശ്മികയും തീർച്ചയായും 'നല്ല സുഹൃത്തുക്കൾ' എന്നതിലുപരിയാണെന്ന് ഈ ലഞ്ച് ഡേറ്റിലൂടെ ബോധ്യമായി എന്നാണ് കമന്‍റുകള്‍ വരുന്നത്. താരങ്ങൾ പ്രേക്ഷകരോട് ഒളിച്ചു കളിക്കുകയാണെന്ന് ചിലർ കമന്‍റ് ചെയ്യുന്നുണ്ട്.

സിനിമയിലേക്ക് വന്നാല്‍ വിജയ് ദേവരകൊണ്ട ഇപ്പോൾ വിഡി 12 ഷൂട്ടിംഗ് തിരക്കിലാണ്. അല്ലു അർജുനൊപ്പം അഭിനയിക്കുന്ന പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിന്‍റെ റിലീസിനായി ഒരുങ്ങുകയാണ് രശ്മിക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഛാവയിൽ വിക്കി കൗശലിനൊപ്പം അവരും അഭിനയിക്കും.

ഒളിച്ചുകളികള്‍ ഇല്ല, എല്ലാം ഓപ്പണ്‍: ദീപാവലിക്ക് 'അനിയന് ക്രഡിറ്റ് കൊടുത്ത്' ആ ബന്ധം പറയാതെ പറ‍ഞ്ഞ് രശ്മിക

'സാമന്ത- നാ​ഗ ചൈതന്യ വേര്‍പിരിയലിന് കാരണം കെടിആർ'; പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തെലങ്കാന മന്ത്രിയോട് കോടതി