നടി രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒന്നിച്ച് ദീപാവലി ആഘോഷിച്ചതായി സൂചന. രശ്മിക പങ്കുവെച്ച ചിത്രങ്ങൾ വിജയ് ദേവരകൊണ്ടയുടെ വീട്ടിൽ നിന്നുള്ളതാണെന്ന് ആരാധകർ സംശയിക്കുന്നു.

ഹൈദരാബാദ്: നടി രശ്മിക മന്ദാന ഹൈദരാബാദിൽ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വെള്ള കുർത്തയും ചുവന്ന പാവാടയും ധരിച്ച് പൂക്കളുള്ള ഉർളി ദിയയും പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ രശ്മിക തന്നെ പോസ്റ്റ് ചെയ്തിരുന്നു. അതേ സമയം വിജയ് ദേവരകൊണ്ടയും തന്‍റെ ദീപാവലി ആഘോഷ ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ ഇരുവരും ഒന്നിച്ചാണ് ദീപാവലി ആഘോഷിച്ചത് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. നേരത്തെ രശ്മിക ഈ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ ഇത് വിജയ് ദേവരകൊണ്ടയുടെ വീട്ടിലെ ഇടമല്ലെ, സ്റ്റെയര്‍ അല്ലെ എന്നതടക്കം ചോദ്യം വന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്‍റെ ചിത്രങ്ങള്‍ എടുത്തത് വിജയ് ദേവരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ടയാണ് എന്ന് രശ്മിക ഒരു കമന്‍റിലൂടെ വ്യക്തമാക്കിയത്. 

അതേ സമയം ദേവരകൊണ്ട ഫാമിലി ദീപാവലി ഫോട്ടോയ്ക്കായി പോസ് ചെയ്ത ഇരിപ്പിടത്തിലിരുന്ന് പിന്നീട് രശ്മിക ഒരു ഫോട്ടോ പോസ് ചെയ്തിട്ടുമുണ്ട്. എന്തായാലും ഇതുവരെ പരസ്യമാക്കിയില്ലെങ്കിലും സിനിമ ലോകത്തെ പരസ്യമായ രഹസ്യമാണ് വിജയ് ദേവരകൊണ്ട രശ്മിക ബന്ധം എന്ന് വീണ്ടും തെളിയിക്കുകയാണ് ഈ ദീപാവലി ചിത്രങ്ങള്‍. 

View post on Instagram

തെലുങ്കിലും ഹിന്ദിയിലുമായി നിരവധി പ്രൊജക്ടുകളാണ് രശ്മിക വലിയ തിരക്കിലാണ്. പുഷ്പ 2: ദ റൂൾ, ഛാവ എന്നിവ ഈ വർഷം ഡിസംബർ 5, 6 തീയതികളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. പുഷ്പയിൽ, പുഷ്പ രാജിന്‍റെ ഭാര്യ ശ്രീവല്ലിയായി രശ്മിക വീണ്ടും എത്തും. ഛാവയിൽ, സാംഭാജിയുടെ ഭാര്യ യേശുഭായ് ഭോൻസാലെയായി രശ്മിക അഭിനയിക്കും. ഹിന്ദിയിലെ സിക്കന്ദർ, താമ എന്നിവയ്ക്ക് പുറമെ തെലുങ്കിൽ റെയിൻബോ, ദി ഗേൾഫ്രണ്ട്, കുബേര എന്നീ ചിത്രങ്ങളും രശ്മിക ചെയ്യുന്നുണ്ട്. 

View post on Instagram

ഗൗതം ടിന്നനൂരി, രാഹുൽ സംകൃത്യൻ എന്നിവർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രങ്ങളിൽ വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. ഫാമിലി സ്റ്റാർ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 

മുടക്കിയത് 300 കോടിക്ക് അടുത്ത് വാരിയത് 1000 കോടിയിലേറെ; ആ യൂണിവേഴ്സില്‍ അടുത്ത പടം 'വാമ്പയർ പ്രണയകഥ' !

പുഷ്പരാജ് എത്തും, പറഞ്ഞതിലും നേരത്തെ; 'പുഷ്പ: ദ റൂൾ' റിലീസ് തിയതിയിൽ മാറ്റം