ഇപ്പോള്‍ ഇരുവരുടെയും പ്രണയത്തിന്‍റെ തെളിവ് എന്ന പേരിലാണ് ഒരു ചിത്രം ആരാധകര്‍ കണ്ടെത്തിയത്. 

ഹൈദരാബാദ്: വളരെക്കാലമായി വിനോദലോകത്ത് പരക്കുന്ന അഭ്യൂഹമാണ് രശ്മിക മന്ദാനയും, വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയം. ഇരുവരും പ്രണയത്തിലാണ് എന്ന വാര്‍ത്ത പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ വരുമ്പോള്‍ ഇരുതാരങ്ങളും ഒരിക്കലും തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ പരസ്യമാക്കിയിരുന്നില്ല. എന്നാല്‍ പല വേദികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത് അടക്കം സാധാരണമാണ്.

ഇപ്പോള്‍ ഇരുവരുടെയും പ്രണയത്തിന്‍റെ തെളിവ് എന്ന പേരിലാണ് ഒരു ചിത്രം ആരാധകര്‍ കണ്ടെത്തിയത്. ന്യൂഇയര്‍ ദിനത്തില്‍ വിജയ് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വിഷയം. ഒരു പൂളില്‍ കയ്യില്‍ ഷാംപെയിനുമായി സൂര്യന്‍റെ പാശ്ചാത്തലത്തില്‍ നില്‍ക്കുന്ന വിജയ് ആണ് ചിത്രത്തില്‍. 

നമുക്കെല്ലാവർക്കും സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടായിരുന്ന ഒരു വർഷം, ഞങ്ങൾ നന്നായി ചിരിച്ചു, നിശബ്ദമായി കരഞ്ഞു, ലക്ഷ്യങ്ങൾ പിന്തുടര്‍ന്നപ്പോള്‍ ചിലത് വിജയിച്ചപ്പോൾ, ചിലത് പരാജയപ്പെട്ടു. നമ്മൾ എല്ലാം ആഘോഷിക്കണം. അതാണ് ജീവിതം. നല്ലൊരു പുതുവർഷം ആശംസിക്കുന്നു - എന്ന ക്യാപ്ഷനോടെയാണ് ചിത്രം. 

View post on Instagram

എന്നാല്‍ ഈ ചിത്രത്തിന് എന്ത് പ്രത്യേകത എന്നല്ലെ, ഇതേ പാശ്ചാത്തലത്തില്‍ നിന്നും രശ്മികയും ഒരു ചിത്രം ഇട്ടിട്ടുണ്ട് ഇന്‍സ്റ്റഗ്രാമില്‍. എന്നാല്‍ അത് കഴിഞ്ഞ ഒക്ടോബറിലാണ്. വാട്ടര്‍ ബേബി എന്ന ക്യാപ്ഷനോടെ രശ്മിക അന്ന് പങ്കുവച്ച ചിത്രത്തിന്‍റെ അതേ പാശ്ചത്തലത്തിലാണ് വിജയിയുടെ ഇപ്പോഴത്തെ ചിത്രം എന്നതാണ് ആരാധകര്‍ കണ്ടെത്തിയത്.

View post on Instagram

അതായത് കഴിഞ്ഞ ഒക്ടോബറില്‍ ഇരുതാരങ്ങളും ഒന്നിച്ച് മാലിദ്വീപില്‍ അവധിക്കാലം ചിലവഴിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇരുതാരങ്ങളും ഇതില്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. കഴിഞ്ഞ അവധിക്കാല ചിത്രമാണ് വിജയ് ഇപ്പോള്‍ പോസ്റ്റ് ചെയ്തതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇതിനൊപ്പം തന്നെ മാലിയില്‍ വച്ച് രശ്മിക പോസ്റ്റ് ചെയ്ത ഒരു ലൈവ് വീഡിയോയില്‍ വിജയ് ദേവരകൊണ്ടയുടെ ശബ്ദം ഉണ്ടെന്നാണ് പ്രചരിക്കുന്ന മറ്റൊരു വീഡിയോ പറയുന്നത്.

Scroll to load tweet…

കഴിഞ്ഞവര്‍ഷം വിജയ് ദേവരകൊണ്ട നായകനായി എത്തിയത് ലൈഗര്‍ എന്ന ചിത്രത്തിലായിരുന്നു. അത് വലിയ ബോക്സ്ഓഫീസ് പരാജയമായിരുന്നു. രശ്മിക നായികയാകുന്ന തമിഴ് സൂപ്പര്‍താരം വിജയ് നായകനായ വാരിസാണ് അടുത്തതായി റിലീസ് ചെയ്യാനുള്ളത്. 

ആരാധകരേ ശാന്തരാകുവിന്‍; 'വാരിസി'ന് ക്ലീന്‍ യു, ട്രെയ്‍ലര്‍ അപ്ഡേറ്റും പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

'വിജയ് അജിത്തിനെക്കാള്‍ വലിയ സ്റ്റാര്‍', വിവാദത്തിന് പിന്നാലെ വിശ​ദീകരണം, തെറ്റില്ലെന്ന് സോഷ്യൽ മീഡിയ