'ചക്കപ്പഴ'ത്തിലൂടെ ശ്രദ്ധ നേടിയ താരം

മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രുതി താരമാകുന്നത്. പരമ്പരയില്‍ പൈങ്കിളി എന്ന കഥാപാത്രമായാണ് ശ്രുതി എത്തുന്നത്. തന്റെ സ്വാഭാവികമായ അഭിനയം കൊണ്ടും തമാശ അവതരിപ്പിക്കാനുള്ള കഴിവുകൊണ്ടും ശ്രുതി വളരെ പെട്ടെന്നു തന്നെ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു.

ഇപ്പോഴിതാ മെലിഞ്ഞിരിക്കുന്നതിന്റെ പേരില്‍ താന്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി. എലഗെന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്. വണ്ണം വെക്കുക എന്നത് എനിക്ക് വെല്ലുവിളിയാണ്. എന്റെ അമ്മയ്‌ക്കൊക്കെ ഭയങ്കര എളുപ്പമാണ്. പച്ച വെള്ളം കുടിച്ചാല്‍ മതി. പക്ഷെ എനിക്ക് ഭയങ്കര വെല്ലുവിളിയാണ്. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് വണ്ണം വെക്കുക എന്നത്. കോവിഡ് സമയത്ത് ഞാന്‍ വണ്ണം വച്ചിരുന്നു. 

അപ്പോഴാണ് ചക്കപ്പഴത്തില്‍ വരുന്നതെന്ന് ശ്രുതി പറയുന്നു. അതിനാല്‍ ആളുകള്‍ക്ക് ബബ്ലിയായ എന്നെയേ അറിയൂ. പെട്ടെന്ന് മാറിയപ്പോള്‍ അവര്‍ക്ക് എന്നെ അംഗീകരിക്കാനേ സാധിക്കുന്നില്ല. അതിനാല്‍ എന്നെ മാറ്റിക്കളയണം എന്നു വരെ അവര്‍ പറയാന്‍ തുടങ്ങി. പക്ഷെ എന്റെ രോഗാവസ്ഥ കാരണം എനിക്ക് വണ്ണം വെക്കാന്‍ സാധിച്ചിരുന്നില്ല. അങ്ങനെ പറ്റാതെ വരുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട്. കാരണം എനിക്കുമിഷ്ടം കുറച്ച് ബബ്ലിയായിരിക്കാനാണ്. അത് തനിക്ക് വലിയ വെല്ലുവിളിയായി തോന്നിയിട്ടുണ്ടെന്നും ശ്രുതി പറയുന്നു.

സീരിയല്‍ അഭിനയത്തിന് പുറമെ ആര്‍ജെ ആയും ശ്രുതി സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയിലും സജീവമായി മാറുകയാണ് ശ്രുതി രജനികാന്ത്.

ALSO READ : ചാലിയാറിന്‍റെ കഥ പറയാന്‍ 'കടകന്‍'; മാര്‍ച്ച് 1 ന് തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം