Asianet News MalayalamAsianet News Malayalam

'ആടുജീവിതം തെലുങ്ക് പ്രസ് മീറ്റിന് എന്തുകൊണ്ട് പ്രഭാസിനെ കൊണ്ടുവന്നില്ല'? പൃഥ്വിരാജിന്‍റെ മറുപടി വൈറല്‍

തെലുങ്ക് സൂപ്പര്‍താരം പ്രഭാസുമായി അടുത്ത സൗഹൃദമുള്ള ആളാണ് പൃഥ്വിരാജ്

why dont you bring prabhas to aadujeevitham telugu press meet prithviraj sukumarans answer is viral nsn
Author
First Published Mar 26, 2024, 10:50 AM IST

ഒരു മലയാള സിനിമ റിലീസിന് മുമ്പ് മറുഭാഷാ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്കും എത്തിയിരിക്കുന്ന അപൂര്‍വ്വതയാണ് ആടുജീവിതത്തിന്‍റേത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി പതിപ്പുകളിലായും തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രമാണിത്. വ്യാഴാഴ്ചയാണ് റിലീസ്. പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള ചിത്രമായതിനാല്‍ത്തന്നെ മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലൊക്കെ ആടുജീവിതം ടീം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പൃഥ്വിരാജിന്‍റെ വാക്കുകള്‍ വൈറല്‍ ആവുകയാണ്.

തെലുങ്ക് സൂപ്പര്‍താരം പ്രഭാസുമായി അടുത്ത സൗഹൃദമുള്ള ആളാണ് പൃഥ്വിരാജ്. പ്രശാന്ത് നീല്‍ ചിത്രം സലാറില്‍ പ്രഭാസിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ആടുജീവിതത്തിന്‍റെ ഹൈദരാബാദ് പ്രസ് മീറ്റില്‍ എന്തുകൊണ്ട് പ്രഭാസിനെ കൊണ്ടുവന്നില്ല എന്നായിരുന്നു ഒരു തെലുങ്ക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. അതിന് പൃഥ്വി നല്‍കിയ മറുപടി ഇങ്ങനെ- "പ്രഭാസിനോട് എന്തിന് ഞാനത് ആവശ്യപ്പെടണം? നിങ്ങളോട് നോ പറയാന്‍ പറ്റാത്ത ആളുകളോട് നിങ്ങള്‍ ഒന്നും ചോദിക്കരുത്. അത് ജീവിതത്തില്‍ ഞാന്‍ പാലിക്കുന്ന ഒരു കാര്യമാണ്. പ്രഭാസിന് എന്നോട് നോ പറയാന്‍ കഴിയില്ല. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് ചോദിക്കില്ല", പൃഥ്വിയുടെ വാക്കുകള്‍ പ്രഭാസ് ആരാധകരും സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം ചിത്രത്തിന്‍റെ ആദ്യ പ്രിവ്യൂ നടന്നത് തെലങ്കാനയില്‍ ആയിരുന്നു. ​ഗച്ചിബൗളിയിലെ എഎംബി സിനിമാസില്‍ നടന്ന പ്രിവ്യൂവില്‍ തെലുങ്ക് സംവിധായകര്‍ക്കായിരുന്നു ക്ഷണം. തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സ് ആണ് ഷോ സംഘടിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ഈ ഷോയില്‍ ചിത്രം നേടിയത്. അതേസമയം വ്യാഴാഴ്ച ആദ്യ ഷോകള്‍ക്കിപ്പുറം വരുന്ന അഭിപ്രായത്തിനായി കാത്തിരിക്കുകയാണ് മലയാള ചലച്ചിത്ര വ്യവസായം.

ALSO READ : റൊമാന്‍റിക് എന്‍റര്‍ടെയ്‍നറുമായി വിജയ് ആന്‍റണി; 'റോമിയോ' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Follow Us:
Download App:
  • android
  • ios