Asianet News MalayalamAsianet News Malayalam

'ഞങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ച് അനാവശ്യമായ ചര്‍ച്ചകള്‍ നടത്തുന്നതെന്തിന് ?' ചോദ്യവുമായി ബാഷി കുടുംബം

ഞങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ച് അനാവശ്യമായ ചര്‍ച്ചകള്‍ നടത്തുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല. സഹോദരിമാരെപ്പോലെയാണ് ഞങ്ങള്‍ കഴിയുന്നത്. 

Why unnecessary discussions about our family life Bashi family with question vvk
Author
First Published Aug 16, 2024, 7:51 AM IST | Last Updated Aug 16, 2024, 7:50 AM IST

കൊച്ചി: ബഷീര്‍ ബഷിയും കുടുംബവും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. മഷൂറയും സുഹാനയും സൈഗുവും സുനുവുമെല്ലാം യൂട്യൂബ് ചാനലുമായി സജീവമാണ്. ജനിച്ചപ്പോള്‍ മുതല്‍ തന്നെ എബ്രുവിന്റെ പേരിലും ചാനല്‍ തുടങ്ങിയിരുന്നു ഇവര്‍. കുഞ്ഞായിരുന്നപ്പോഴുള്ള കാര്യങ്ങളെല്ലാം വീഡിയോയിലാക്കി വെച്ചാല്‍ ഭാവിയില്‍ അവന് കാണാമല്ലോ, ആഗ്രഹമുണ്ടെങ്കില്‍ അവനും വീഡിയോ ഒക്കെ ചെയ്യട്ടെയെന്നായിരുന്നു മഷൂറ പറഞ്ഞത്.

ഇപ്പോഴിതാ കുടുംബസമേതമായുള്ളൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് ബഷീര്‍. പൊതുവെ എവിടെ പോവുമ്പോഴും ക്യാമറ എടുത്ത് വെക്കുന്ന ആള്‍ മഷുവാണ്. എന്നാല്‍ ഈ പ്രാവശ്യം വീഡിയോ എടുക്കുന്നത് ഞാനാണ്, എന്റെ ചാനലിലൂടെ തന്നെ പുറത്തുവിടുകയും ചെയ്യുമെന്നും ബഷീര്‍ പറഞ്ഞിരുന്നു. ബഷി റോക്ക്ഡ്, മഷു ഷോക്ക്ഡ് മസ്റ്റ് വാച്ച് വ്‌ളോഗ് എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. ഇതില്‍ കൂടുതലും സംസാരിക്കുന്നത് ഞാനല്ലേ, അതുകൊണ്ട് ഞാന്‍ തന്നെ പോസ്റ്റ് ചെയ്യട്ടെയെന്ന് ചോദിച്ചപ്പോള്‍ അത് വേണ്ടെന്നായിരുന്നു ബഷീറിന്റെ കമന്റ്. നമുക്ക് ഒരുപാട് സംസാരിച്ച് ഈ വീഡിയോ പിടിച്ചെടുക്കാമെന്ന് സുഹാന പറഞ്ഞെങ്കിലും അത് നടക്കില്ലെന്നായിരുന്നു ബഷീറിന്റെ മറുപടി. സുഹാനയുമായുള്ള കെമിസ്ട്രിയെക്കുറിച്ചും മഷൂറ സംസാരിച്ചിരുന്നു.

എന്ത് പ്രശ്‌നം വന്നാലും സോനു എപ്പോഴും എന്റെ കൂടെ നില്‍ക്കാറുണ്ട്. ഇതുവരെ അങ്ങനെയായിരുന്നു. ഇനി എങ്ങനെയാണെന്ന് എനിക്കറിയില്ല. ഞങ്ങളുടെ സ്റ്റാര്‍ ഭയങ്കര മാച്ചിംഗാണ്. ആരും കണ്ണിടരുതെന്നായിരുന്നു സോനുവിന്റെ കമന്റ്. എന്തെങ്കിലും ചിന്തിച്ച് കൊണ്ടിരിക്കുന്നോണ്ടാവും, അല്ലെങ്കില്‍ പുറത്തെ കാഴ്ചകളൊക്കെ നോക്കിയിരിക്കുന്നോണ്ടാണ് ചിലപ്പോള്‍ സംസാരിക്കാതെ ഇരിക്കുന്നത്. ആളുകള്‍ അത് കാണുമ്പോള്‍ തെറ്റിദ്ധരിക്കാറുണ്ട്. എപ്പോഴും ചിരിച്ചോണ്ടിരിക്കണമെന്ന് എല്ലാവരും തന്നോട് പറയാറുണ്ടെന്നും സോനു പറഞ്ഞിരുന്നു.

ഞങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ച് അനാവശ്യമായ ചര്‍ച്ചകള്‍ നടത്തുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല. സഹോദരിമാരെപ്പോലെയാണ് ഞങ്ങള്‍ കഴിയുന്നത്. വീണ്ടും അമ്മയായത് പോലെയാണ് തോന്നുന്നതെന്നായിരുന്നു മഷൂറ പ്രസവിച്ചപ്പോള്‍ സുഹാന പറഞ്ഞത്. എബ്രുവിന്റെ കാര്യങ്ങള്‍ ചെയ്യാനായി സുഹാനയും മുന്നിലുണ്ടാവാറുണ്ട്. സൈഗുവും സുഹാനയുമെല്ലാം എബ്രുവിനെ കൊഞ്ചിക്കുന്നതും വീഡിയോയിലൂടെ കാണിക്കാറുണ്ട്.

'വലിയ ആളൊന്നുമല്ല, പക്ഷേ, എന്റേതായ കുറച്ച് ഫെയിം കരിയര്‍ ബില്‍ഡ് ചെയ്യുന്ന ഒരാളാണ് ഞാന്‍'

'വയനാട് ദുരന്ത സമയത്ത് ഇങ്ങനെ വീഡിയോ ചെയ്യാമോ?' അനാവശ്യ കമന്‍റിന് മറുപടി നല്‍കി ശ്രീക്കുട്ടി
 

Latest Videos
Follow Us:
Download App:
  • android
  • ios