വരൻ്റെ പിതാവ് ഇഖ്ബാൽ രത്താൻസി വിവാഹത്തിന് ശേഷം സോനാക്ഷി സിൻഹ മതം മാറും എന്ന തരത്തില്‍ പ്രചരിക്കുന്ന ഗോസിപ്പുകളോട് പ്രതികരിച്ചു

മുംബൈ: നടി സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും ഈ മാസം വിവാഹിതരാകുവാന്‍ പോവുകയാണ്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.അതേ സമയം വരൻ്റെ പിതാവ് ഇഖ്ബാൽ രത്താൻസി വിവാഹത്തിന് ശേഷം സോനാക്ഷി സിൻഹ മതം മാറും എന്ന തരത്തില്‍ പ്രചരിക്കുന്ന ഗോസിപ്പുകള്‍ എല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ്. 

ഫ്രീ പ്രസ് ജേണലുമായുള്ള സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു, "ഈ വിവാഹത്തില്‍ എന്തെങ്കിലും മതപരമായ ആചാരം ഉണ്ടാകില്ല, ഇത് ഒരു സിവിൽ വിവാഹമായിരിക്കും. സൊനാക്ഷി മതം മാറുന്നില്ല, അത് ഉറപ്പാണ്. അവരുടേത് ഹൃദയങ്ങളുടെ കൂട്ടായ്മയാണ്, മതത്തിന് അതില്‍ ഒരു പങ്കുമില്ല. ഞാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്നു. ദൈവത്തെ ഹിന്ദുക്കൾ ഭഗവാൻ എന്നും മുസ്ലീങ്ങൾ അള്ളാഹു എന്നും വിളിക്കുന്നു. എന്നാൽ അവസാനം ആ ദിവസം, നമ്മൾ എല്ലാവരും മനുഷ്യരാണ്. എൻ്റെ അനുഗ്രഹങ്ങൾ സഹീറിനും സോനാക്ഷിക്കുമൊപ്പം ഉണ്ട്" ഇഖ്ബാൽ രത്താൻസി പറഞ്ഞു.

അടുത്തിടെ നടിയുടെ പിതാവ് ശത്രുഘ്‌നൻ സിൻഹയുടെ അടുത്ത സുഹൃത്ത് ശശി രഞ്ജൻ വിവാഹത്തിന് സോനാക്ഷിയുടെ കുടുംബത്തിലെ എല്ലാവരും പങ്കെടുക്കുമെന്നും സഹീർ ഇഖ്ബാലിന്‍റെ വീട്ടിലാണ് വിവാഹ റജിസ്ട്രേഷന്‍ നടക്കുക എന്നും അറിയിച്ചിരുന്നു. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശത്രുഘ്നൻ സിൻഹ വിവാഹത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. സൂമിന് നൽകിയ അഭിമുഖത്തിൽ മുതിർന്ന നടനും ടിഎംസി എം.പിയുമായ ശത്രുഘ്നൻ സിൻഹ താന്‍ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു. 

"ഇത് എൻ്റെ ഏക മകൾ സൊനാക്ഷിയുടെ ജീവിതമാണ്.ഞാൻ വളരെ അഭിമാനിക്കുകയും വളരെയധികം സ്നേഹിക്കുകയും ചെയ്യുന്നു അവൾ എന്നെ അവളുടെ ശക്തിയുടെ സ്തംഭ എന്നാണ് വിളിക്കുന്നത്. വിവാഹത്തിന് ഞാൻ അവിടെ ഉണ്ടാകും" - ശത്രുഘ്നൻ സിൻഹ പറഞ്ഞു.

അനുപം ഖേറിന്‍റെ ഓഫീസില്‍ മോഷണം: രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

'ബഡേ മിയാൻ ഛോട്ടേ മിയാൻ' വന്‍ പരാജയം; പിന്നിലെ നിര്‍മ്മാതാക്കള്‍ വിവാദത്തില്‍