Asianet News MalayalamAsianet News Malayalam

കാർത്തിക് സൂര്യയെ വിവാഹം കഴിക്കുമോ? ആരാധകന് മറുപടിയുമായി ഗ്ലാമി ഗംഗ

പ്രണയ ഗോസിപ്പുകള്‍ക്കും ഗ്ലാമി ഗംഗ മറുപടി നല്‍കുന്നുണ്ട്.

youtuber glamy ganga says about the relation with karthik surya
Author
First Published Aug 17, 2024, 4:57 PM IST | Last Updated Aug 17, 2024, 4:57 PM IST

യൂട്യൂബ് വ്‌ളോഗുകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയതാണ് ഗ്ലാമി ഗംഗ. ഒരുപാട് കഷ്ടപ്പാടുകള്‍ക്കിടയിലാണ് ഗംഗ തന്റെ സ്വപ്‌നങ്ങള്‍ ഓരോന്നായി സ്വരുക്കൂട്ടുന്നത്. അച്ഛന്റെ ക്രൂര പീഡനങ്ങളില്‍ നിന്ന് അമ്മയെ രക്ഷപ്പെടുത്തി, വാടക വീട്ടിലേക്ക് മാറിയ ഗ്ലാമി ഗംഗ യുട്യൂബ് വരുമാനത്തിലൂടെയാണ് ഇപ്പോള്‍ ഒരു വീട് എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായി പോകുന്നത്.

ക്യു ആന്റ് എ സെഗ്മെന്റില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. 'വീട് പണി നടന്നുകൊണ്ടിരിക്കുന്നു, ഓണത്തിന് മുന്‍പ് എന്തായാലും പുതിയ വീട്ടിലേക്ക് കയറി താമസിക്കാന്‍ കഴിയില്ല, ഹൗസ് വാമിങ് എല്ലാവരെയും അറിയിക്കും' എന്നും ഗ്ലാമി പറയുന്നുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ ഒന്നൊന്നായി നേടുകയല്ലേ, വിജയ രഹസ്യം ചോദിച്ചപ്പോള്‍, താനിപ്പോഴും പൂര്‍ണമായും വിജയത്തിലെത്തി എന്ന് വിശ്വസിക്കുന്നില്ല എന്നാണ് ഗ്ലാമി പറയുന്നത്. 

 നിങ്ങള്‍ വീഡിയോയില്‍ കാണുന്നത് എന്റെ സന്തോഷമുള്ള നിമിഷങ്ങള്‍ മാത്രമാണ്. അതിന് പിന്നില്‍ ഞാനിപ്പോഴും നേരിട്ടുകൊണ്ടിരിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ചിന്തിക്കാന്‍ പോലും കഴിയില്ല എന്നും ഗ്ലാമി ഗംഗ പറയുന്നുണ്ട്. മീനുവും ഗോപികയുമാണ് ഗ്ലാമി ഗംഗയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അവര്‍ക്കപ്പുറം ഒരു സൗഹൃദം ഉണ്ടാവില്ല എന്ന് കരുതിയപ്പോഴാണ് ശരണ്യയും കാര്‍ത്തിക് സൂര്യയും അടക്കമുള്ള പതിനൊന്നാംഗ ഗ്യാങ് ജീവിതത്തിലേക്ക് വരുന്നത്. ഇപ്പോള്‍ അവരാണ് എല്ലാം.

1993ൽ ഇരുപത്തിയാറ് തിയറ്റർ, രണ്ടാം വരവിൽ നൂറിലേറെ; മണിച്ചിത്രത്താഴിന് വൻ ഡിമാന്‍റ്

അതിനിടയില്‍ പ്രണയ ഗോസിപ്പുകള്‍ക്കും ഗ്ലാമി ഗംഗ മറുപടി നല്‍കുന്നുണ്ട്. എനിക്ക് പത്ത് പറയാനുണ്ട് എന്ന് പറഞ്ഞാണ് ഗോസിപ്പുകള്‍ക്ക് ഗ്ലാമി മറുപടി നല്‍കുന്നത്. കാര്‍ത്തിക് സൂര്യയുമായുള്ള ബന്ധത്തെ കുറിച്ചും, വിവാഹം കഴിക്കുമോ എന്നും കമന്റ്‌സും വരുന്നുണ്ട്. 'കാര്‍ത്തിക് ഏട്ടന്‍ എനിക്ക് വല്യേട്ടനെ പോലെയാണ്. മലപ്പുറത്ത് വച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് മുതല്‍ കാര്‍ത്തിക്കേട്ടന്‍ എനിക്ക് തരുന്നത് ഒരു സഹോദരി സ്‌നേഹമാണ്. അത് എനിക്ക് ഫീല്‍ ചെയ്യുന്നുണ്ട്. അങ്ങനെ തന്നെയാണ് തിരിച്ചും' എന്നാണ് താരം പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios