രണ്ടാമത് പങ്കുവച്ച ചിത്രത്തില്‍ തന്‍റെ ചിന്തകള്‍ ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട് പഴയ ഗ്ലാമര്‍ താരം. 

മുംബൈ: ഒരു കാലത്ത് ഇന്ത്യയെ ത്രസിപ്പിച്ച നടിയാണ് സീനത്ത് അമൻ. ഇപ്പോള്‍ ഇതാ ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ അരങ്ങേറ്റം കുറിക്കുകയാണ് സീനത്ത്. ഒരു യുവ വനിതാ ഫോട്ടോഗ്രാഫർ പകർത്തിയ തന്‍റെ പുതിയ ചിത്രങ്ങള്‍ക്കൊപ്പമാണ് സീനത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഞാന്‍ എവിടെ എത്തി നില്‍ക്കുന്ന അവിടെ നിന്നും ഞാന്‍ ചിരിക്കുന്നു. ഹാലോ ഇന്‍സ്റ്റഗ്രാം എന്നാണ് തന്‍റെ ആദ്യ ചിത്രത്തിന് സീനത്ത് നല്‍കിയ ക്യാപ്ഷന്‍. 

രണ്ടാമത് പങ്കുവച്ച ചിത്രത്തില്‍ തന്‍റെ ചിന്തകള്‍ ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട് പഴയ ഗ്ലാമര്‍ താരം. 1970 കളില്‍ ഫാഷന്‍ മേഖല പൂര്‍ണ്ണമായും പുരുഷ മേധാവിത്യത്തിലായിരുന്നു. അവിടെ ചിലപ്പോള്‍ സെറ്റില്‍ ഞാന്‍ മാത്രമായിരുന്നു സ്ത്രീ. എന്‍റെ കരിയറില്‍ അനവധി കഴിവുള്ള പുരുഷന്മാരായ ഫോട്ടോഗ്രാഫര്‍മാരെ കണ്ടിട്ടുണ്ട്. എങ്കിലും ഈ രംഗത്തെ ഒരു സ്ത്രീയുടെ കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും.

ഞാന്‍ പങ്കുവച്ച ഈ ചിത്രങ്ങള്‍ എടുത്തത് ടാനിയ എന്ന യുവ വനിത ഫോട്ടോഗ്രാഫറാണ്. മേയ്ക്കപ്പും, ലൈറ്റുകളും, കേശാലങ്കരവും അസിസ്റ്റന്‍റുകളും ഒന്നും ഇല്ലാതെ എന്‍റെ വീടിന്‍റെ സൌകര്യത്തില്‍ നിന്നും ഒരു ഉച്ചനേരത്ത് ഞങ്ങള്‍ എടുത്ത ചിത്രം. 

View post on Instagram

ഈ മേഖലയില്‍ ഒരു ലെന്‍സിന്‍റെ രണ്ട് ഭാഗത്തും സ്ത്രീകള്‍ ജോലി ചെയ്യുന്നത് കാണുന്നത് സന്തോഷകരമാണ്. ഇനിയും ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം കഴിവുള്ളവരെ കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു- സീനത്ത് അമൻ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ തന്‍റെ അക്കൌണ്ടിന്‍റെ വെരിഫിക്കേഷന് വേണ്ടി കാത്തിരിക്കുന്നുവെന്ന് സീനത്ത് പറയുന്നു. കൂടാതെ തന്നെ ഇന്‍സ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്തതിന് ഡയന്ദ്ര സോറസ്, താര സുതാരിയ, അമാൽ മാലിക് എന്നിവർക്കും സീനത്ത് സ്റ്റോറിയില്‍ നന്ദി പറഞ്ഞു. അശുതോഷ് ഗോവാരിക്കറുടെ പാനിപ്പത്ത് എന്ന ചിത്രത്തിലാണ് അവസാനമായി സീനത്ത് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.

നയന്‍സിന് ഷാരൂഖിന്‍റെ 'ഗുഡ് ബൈ കിസ്' - വൈറലായി വീഡിയോ

'കാന്താര'യും കോപ്പിയടി വിവാദവും; ഋഷഭ് ഷെട്ടിയെ കോഴിക്കോട് പൊലീസ് ഇന്നും ചോദ്യം ചെയ്യും