മുംബൈ: നെറ്റ്‌സില്‍ വീണ്ടും പന്തെറിഞ്ഞപ്പോള്‍ സച്ചിനെ നോബോള്‍ വിളിച്ച ഐസിസിയുടെ ട്വീറ്റ് വൈറലായിരുന്നു. ടെന്‍ഡുല്‍ക്കര്‍- മിഡില്‍സെക്സ് ഗ്ലോബല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് പ്രിയ സുഹൃത്ത് വിനോദ് കാംബ്ലിക്കാണ് സച്ചിന്‍ പന്തെറിഞ്ഞത്. സച്ചിന്‍ ബൗളെറിയുന്ന വീഡിയോ പുറത്തുവന്നപ്പോള്‍ ഒരു പന്ത് നോബോളായിരുന്നു എന്നായിരുന്നു ഐസിസിയുടെ രസകരമായ ട്വീറ്റ്. 

ദിവസങ്ങള്‍ക്ക് ശേഷം ഐസിസിയുടെ വൈറല്‍ ട്വീറ്റിന് സ്‌ട്രൈറ്റ് ഡ്രൈവിന്‍റെ വശ്യതയോടെ മറുപടി കൊടുത്തു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. 'അംപയറുടെ തീരുമാനം അന്തിമമാണ്, ഇപ്പോള്‍ ബാറ്റിംഗല്ല, താന്‍ ബൗള്‍ ചെയ്യുകയാണ്'- എന്നായിരുന്നു ഐസിസിക്ക് സച്ചിന്‍റെ മറുപടി. ബാറ്റ് ചെയ്യുമ്പോള്‍ പലതവണ അംപയര്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ മൂലം പുറത്തായിട്ടുണ്ട് സച്ചിന്‍. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2013ല്‍ വിരമിച്ച സച്ചിന്‍ 30,000ത്തിലേറെ റണ്‍സും 100 സെഞ്ചുറിയും നേടിയിട്ടുണ്ട്. വിരമിച്ച ശേഷവും ക്രിക്കറ്റില്‍ സജീവമാണ് സച്ചിന്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ടീം ഐക്കനാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.  ഇംഗ്ലീഷ് കൗണ്ടി ടീമായ മില്‍സെക്സുമായി സഹകരിച്ച് ഒമ്പത് മുതല്‍ 14 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ക്രിക്കറ്റ് അക്കാദമി ഇതിഹാസ താരം നടത്തുന്നുണ്ട്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.