ടബ്രൈസ് ഷംസിയുടെ പന്തില്‍ ലോംഗ് ഓണിന് മുകളിലൂടെ സിക്സറിന് ശ്രമിച്ച ധവാനെ ഓടിയെത്തിയ മില്ലര്‍ ഒറ്റകൈയില്‍ പറന്നു പിടിക്കുകയായിരുന്നു. 

മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശിഖര്‍ ധവാനെ പുറത്താക്കാന്‍ ഡേവിഡ് മില്ലര്‍ ബൗണ്ടറിയിലെടുത്ത പറക്കും ക്യാച്ച് കണ്ട് വണ്ടറടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. രോഹിത് ശര്‍മ പുറത്തായശേഷം കോലിയും ധവാനും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുയര്‍ത്തുന്നതിനിടെയാണ് ധവാനെ മില്ലര്‍ ബൗണ്ടറിയില്‍ പറന്നു പിടിച്ചത്.

രണ്ടാം വിക്കറ്റില്‍ ധവാനും കോലിയും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയിരുന്നു. ടബ്രൈസ് ഷംസിയുടെ പന്തില്‍ ലോംഗ് ഓണിന് മുകളിലൂടെ സിക്സറിന് ശ്രമിച്ച ധവാനെ ഓടിയെത്തിയ മില്ലര്‍ ഒറ്റകൈയില്‍ പറന്നു പിടിക്കുകയായിരുന്നു.

Scroll to load tweet…

അവിശ്വസനീയ ക്യാച്ചായിരുന്നു അതെന്ന് മത്സരശേഷം ധവാനും വ്യക്തമാക്കിയിരുന്നു. അത് തന്നെയാണ് ആ സമയം കോലിയുടെ മുഖത്തും പ്രതിഫലിച്ചതെന്നും ധവാന്‍ പറഞ്ഞു. മത്സരത്തില്‍ കോലിയുടെ അര്‍ധസെഞ്ചുറി മികവില്‍ ഇന്ത്യ അനായാസം ജയിച്ചു കയറി.

Scroll to load tweet…