17.1 ഓവറില്‍ ഒമാന്‍ ഇന്നിംഗ്സ് അവസാനിച്ചു. 15 റണ്‍സെടുത്ത ഖവാര്‍ അലിയാണ് ഒമാന്റെ ടോപ് സ്കോറര്‍. ഒമാന്‍ ഇന്നിംഗ്സില്‍ മറ്റ് ബാറ്റ്സ്മാന്‍മാരാരും രണ്ടക്കം കടന്നില്ല.

അല്‍ അമാരത്ത്: സ്കോട്‌ലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ 24 റണ്‍സിന് ഓള്‍ ഔട്ടായി ഒമാന്‍ ക്രിക്കറ്റ് ടീം. വിജയലക്ഷ്യമായ 25 റണ്‍സ് സ്കോട്‌ലന്‍ഡ് അടിച്ചെടുത്തതാകട്ടെ വെറും 3.2 ഓവറിലും.

17.1 ഓവറില്‍ ഒമാന്‍ ഇന്നിംഗ്സ് അവസാനിച്ചു. 15 റണ്‍സെടുത്ത ഖവാര്‍ അലിയാണ് ഒമാന്റെ ടോപ് സ്കോറര്‍. ഒമാന്‍ ഇന്നിംഗ്സില്‍ മറ്റ് ബാറ്റ്സ്മാന്‍മാരാരും രണ്ടക്കം കടന്നില്ല. ഒമാന്‍ ഇന്നിംഗ്സില്‍ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. സ്കോട്‌ലന്‍ഡിനായി ആഡ്രിയാന്‍ നീലും റുവാധ്രി സ്മിത്തും ഏഴ് റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീതമെടുത്തു.

ഏകദിനത്തില്‍(ലിസ്റ്റ് എ) സീനിയര്‍ തലത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടീം സ്കോറാണിത്. 2004ല്‍ ശ്രീലങ്കക്കെതിരെ സിംബാബ്‌വെ 35 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ ലിസ്റ്റ് എ മത്സരങ്ങളില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ നാലാമത്തെ ടീം ടോട്ടലുമാണിത്.