സെന്‍റ് ലൂസിയ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ 353 റൺസ് പിന്തുടരുന്ന വിൻഡീസ് , രണ്ടാം ദിനം കളി നിര്‍ത്തുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 107 എന്ന നിലയിലാണ്. 53 റൺസെടുത്ത ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റും 18 റൺസെടുത്ത ഡാരൻ ബ്രാവോയുമാണ് ക്രീസിൽ. 

23 റൺസെടുത്ത ലിയോൺ ജോൺസനെ ലോകേഷ് രാഹുൽ റണ്ണൗട്ടാക്കി. ആര്‍. അശ്വിന്‍റെയും വൃദ്ധിമാൻ സാഹയുടെയും സെഞ്ച്വറികളാണ് ഇന്ത്യയെ 353ലെത്തിച്ചത്. അശ്വിൻ 118ഉം സാഹ 104ഉം റൺസെടുത്തു. 4 ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.